Mon. Dec 23rd, 2024
മുംബൈ:

 
രാമജന്മഭൂമി-ബാബ്റി മസ്ജിദ് തർക്ക വിഷയത്തെ ആസ്പദമാക്കി കങ്കണ റാണാവത്ത് സിനിമ നിര്‍മ്മിക്കാനൊരുങ്ങുന്നു. അപരാജിത അയോധ്യ എന്ന് പേരിട്ടിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ തിരക്കഥ ബാഹുബലിയുടെ തിരക്കഥാകൃത്തും സംവിധായകന്‍ രാജമൗലിയുടെ പിതാവുമായ കെ വി വിജയേന്ദ്ര പ്രസാദാണ് ഒരുക്കുന്നത്.

80കളില്‍ ജനിച്ച ഒരു വ്യക്തി എന്ന നിലയില്‍, അയോധ്യ എന്ന പേര് കേട്ടാണ് താന്‍ വളര്‍ന്നതെന്നും, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖഛായ തന്നെ മാറ്റിയ വിഷയമായതിനാലാണ് ഈ ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്നും കങ്കണ പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തവര്‍ഷം ആദ്യം ആരംഭിക്കും.