Sun. Jan 19th, 2025

 

ഗോവയിൽ നടക്കുന്ന അമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്നലെ ‘ഉയരെ’യാണ് മലയാളത്തിന് അഭിമാനം സമ്മാനിച്ചത്. ആസിഡ് അക്രമണത്തിൽ നിന്നും തളരാതെ ആത്മാഭിമാനത്തോടെ അതിജീവിക്കുന്ന യുവതിയുടെ കഥ പറയുന്ന സിനിമ ഐ നോക്‌സില്‍ നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിച്ചത്. സംവിധായകന്‍ മനു അശോകിനെയും നിര്‍മ്മാതാക്കളായ ഷെനൂഗ, ഷെര്‍ഗ, ഷെഗ്‌ന എന്നിവരെയും കയ്യടിയോടെ പ്രേക്ഷകർ വരവേറ്റു.

ജയരാജിന്റെ ഹ്രസ്വചിത്രം, ശബ്ദിക്കുന്ന കലപ്പ, ഡോ.ബിജുവിന്റെ വെയില്‍ മരങ്ങള്‍, അരവിന്ദന്റെ തമ്പ് എന്നിവയായിരുന്നു ചലച്ചിത്രോത്സവത്തില്‍ ഇന്നലെ പ്രദർശിപ്പിച്ച മറ്റു മലയാള ചിത്രങ്ങള്‍. പ്രിയദര്‍ശന്റെ തമിഴ് ചിത്രം സില നേരങ്ങളില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും.