Fri. Apr 19th, 2024
ന്യൂഡൽഹി:

 
ഹോസ്റ്റല്‍ ഫീസിലുണ്ടായ വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനുകള്‍ ആരംഭിച്ച സമരത്തില്‍ ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഉന്നതാധികാര സമിതിയുടെ ശുപാര്‍ശകള്‍ ഇന്ന് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. കഴി‍ഞ്ഞ ദിവസം കേന്ദ്രം നിയമിച്ച ഉന്നതാധികാര സമിതി ക്യാമ്പസില്‍ വച്ച്, വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഫീസ് ഘടന സംബന്ധിച്ച നിര്‍ദ്ദേശങ്ങളാണ് യുജിസി മുന്‍ അദ്ധ്യക്ഷന്‍ വിഎസ് ചൗഹാന്റെ നേതൃത്വത്തിലുള്ള സമിതി മുന്നോട്ട് വച്ചത്.

ഇത്തരത്തില്‍ രണ്ട് ഫീസ് ഘടന എന്ന ഉപാധികള്‍ സ്വീകാര്യമല്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. ഇതു കൂടാതെ, കേന്ദ്രസഹായത്തിനു പുറമെ, മറ്റു തരത്തില്‍ ഫണ്ട് കണ്ടെത്തുന്നതിനുള്ള പോംവഴികളും സമിതി, വിദ്യാര്‍ത്ഥികളെ അറിയിച്ചിരുന്നു. എന്നാല്‍ തങ്ങളുന്നയിച്ച ആവശ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറല്ല. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ മുന്‍ പ്രസിഡണ്ടുമാര്‍ രംഗത്തുണ്ട്.