Mon. Dec 23rd, 2024

 

ജര്‍മ്മന്‍ ക്ലബായ ബയേണ്‍ മ്യൂണിക്കിന്റെ സീനിയര്‍ ടിമിനു വേണ്ടി ഇന്ത്യന്‍ വംശജനായ ന്യൂസീലാന്‍ഡ് താരം സര്‍പ്രീത് സിങ് കളത്തിലിറങ്ങും.

ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്താനായി റിസര്‍വ് ടീമിലെ സര്‍പ്രീത് അടക്കമുള്ള നാല് താരങ്ങളെ ബയേണ്‍ ഇടക്കാല പരിശീലകന്‍ ഹാന്‍സി ഫ്ലിക്കാണ് തിരഞ്ഞെടുത്തത്.

ജോഷ്വ സിർക്‌സി, ഒലിവർ ബാറ്റിസ്റ്റ മിയർ, ലിയോൺ ഡജാകു എന്നീ താരങ്ങളാണ് സർപ്രീത് സിങ്ങിനൊപ്പം തിരഞ്ഞെടുക്കപ്പെട്ടവർ.

ഇന്ത്യക്കാരുടെ മകനായി ന്യൂസീലാന്‍ഡില്‍ ജനിച്ച സര്‍പ്രീത് ഈ വര്‍ഷം ജൂലൈയിലാണ് ബയേണിന്റെ റിസര്‍വ് ടീമിലെത്തിയത്.