Mon. Dec 23rd, 2024

 

ബൊഹേമിയൻ റാപ്‌സഡി എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ മൈക്കൽ ജാക്‌സണിനെക്കുറിച്ച് ഒരു സിനിമ നിർമ്മിക്കാൻ ഒരുങ്ങുകയാണ്. 2009 ൽ 50ആം വയസ്സിൽ മരണമടഞ്ഞപ്പോൾ അവസാനിച്ച, ജാക്സന്റെ, ബാല്യം മുതൽ ആഗോളതാരമായി മാറിയതുവരെയുള്ള കാലഘട്ടമാണ് ചിത്രത്തിൽ രേഖപ്പെടുത്തുക.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് ആരോപണം നേരിടേണ്ടിവന്ന ഗായകന്റെ ജീവിതത്തെക്കുറിച്ച് ഒരു ഫീച്ചർ ഫിലിം നിർമ്മിക്കാൻ ജാക്സൻ എസ്റ്റേറ്റിൽ നിന്ന് സംഗീതം ഉൾപ്പെടെയുള്ളതിന്റെ അവകാശങ്ങൾ നിർമ്മാതാവ് ഗ്രഹാം കിംഗ് നേടിയിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

അദ്ദേഹം 2005 ല്‍ ബാലപീഡനത്തിന് വിചാരണ നേരിട്ടെന്ന ആരോപണവും, എച്ച്ബിഒയുടെ ലീവിങ്ങ് നെവര്‍ലാന്റ് എന്ന ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങളും പരിശോധിക്കുമെന്ന് ഗ്രഹാം കിങ്ങ് മാധ്യമങ്ങളോട് പറഞ്ഞു.