Sun. Dec 22nd, 2024

 

2020 ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് ഫവാദ് മിർസ കുതിരസവാരി ഇനത്തില്‍ മത്സരിക്കും. 20 വർഷത്തിനുശേഷമാണ് ഇന്ത്യയില്‍ നിന്ന് ഈ ഇനത്തില്‍ പ്രാതിനിധ്യം ഉണ്ടാകുന്നത്. യോഗ്യതാമത്സരത്തിൽ ഗ്രൂ‍പ്പ് ജിയിലെ വ്യക്തിഗതമത്സരങ്ങളിൽ ഉയർന്ന സ്കോറാണ് ഏഷ്യൻ ഗെയിംസിലും ജേതാവായിരുന്ന ഫവാദ് മിർസ നേടിയത്.

ഇംതിയാസ് അനീസ് (സിഡ്നി -2000), പരേതനായ വിംഗ് കമാൻഡർ ഐ ജെ ലാംബ (അറ്റ്ലാന്റ – 1996) എന്നിവർക്കുശേഷം ഒളിമ്പിക്സിൽ കുതിരസവാരിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മൂന്നാമത്തെ ആളാണ് മിർസ.

ആറ് യോഗ്യതാമത്സരങ്ങളിൽ നിന്നും 64 പോയിന്റാണ് മിർസ നേടിയത്.