Mon. Dec 23rd, 2024
ബൊഗോട്ട:

 
പ്രസിഡണ്ട് ഇവാന്‍ ഡ്യൂക്കിന്റെ നടപടികളില്‍ പ്രതിഷേധിച്ച് കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയില്‍ സംഘര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ മേയര്‍ എൻ‌റിക് പെനലോസ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മിനിമം വേതനം, പെന്‍ഷന്‍, നികുതി പരിഷ്കാരങ്ങള്‍, പൊതുമേഖലാ സഥാപനങ്ങളുടെ സ്വകാര്യവത്കരണം തുടങ്ങിയ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് 25 ലക്ഷത്തോളം കൊളംബിയന്‍ പൗരന്മാര്‍ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്.

പ്രക്ഷോഭത്തില്‍ മരിച്ച മൂന്നു പേരുടെ മരണം അന്വേഷിക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. അഴിമതി ആരോപണങ്ങളും, 2016ല്‍ ഫാര്‍ക്ക് വിമതരുമായുള്ള സമാധാന കരാറില്‍ നിന്ന് വിട്ടു നിന്ന സര്‍ക്കാര്‍ നടപടിയും കൊളംബിയന്‍ ജനതയെ പ്രതിഷേധത്തിന് പ്രേരിപ്പിച്ച മറ്റു ഘടകങ്ങളാണ്.