Mon. Dec 23rd, 2024

 

മികച്ച നടനുള്ള ഏഷ്യാ പസഫിക് സ്‌ക്രീൻ അവാർഡ് മനോജ് ബാജ്പേയിയ്ക്ക്. ഭോൺസ്ലേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. 2016 ൽ അലിഗഡ് എന്ന ചിത്രത്തിലെ അഭിനയത്തിനും മനോജ് ബാജ്പേയിയ്ക്ക് ഈ പുരസ്കാരം ലഭിച്ചിരുന്നു.

ദേവാഷിഷ് മഖിജ സംവിധാനം ചെയ്ത ഭോൺസ്ലേയിൽ ഒരു പോലീസ് കോൺസ്റ്റബിളിന്റെ റോളിലാണ് ബാജ്പേയി. കുടിയേറ്റക്കാരുടെ പോരാട്ടങ്ങളെയും, അവർക്ക് പ്രാദേശിക രാഷ്ട്രീയക്കാരുമായി നേരിടേണ്ടി വന്ന പോരാട്ടങ്ങളെയും നേരിടാൻ ശ്രമിക്കുന്ന നായകന്റെ കഥാപാത്രമാണ് അദ്ദേഹം ഈ ചിത്രത്തിൽ ചെയ്യുന്നത്.

ബഹുമതിക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നത് ഒരു നേട്ടമാണെന്നും അവാർഡ് നേടിയത് തികച്ചും ഒരു അംഗീകാരമാണെന്നും താരം പറഞ്ഞു.

പുരസ്കാരം രണ്ടാം തവണ നേടുന്നതും, മൂന്നാം തവണ നാമനിർദ്ദേശം ചെയ്യപ്പെടുന്നതും തനിക്ക് കൈവന്ന വലിയ നേട്ടമാണെന്ന് മനോജ് ബാജ്പേയി പറഞ്ഞു.

“ഭോൺ‌സ്ലെയ്ക്കായി ഇത് നേടുന്നത് കൂടുതൽ പ്രധാനമാണ്, കാരണം ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക ചിത്രമാണ്. ഇതൊരു അഭിനിവേശ പ്രോജക്റ്റാണ്. നാലര വർഷമായി ഈ ചിത്രം നിർമ്മിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു,” ബാജ്‌പേയി കൂട്ടിച്ചേർത്തു.

ഗോൾഡൻ റേഷ്യോ ഫിലിംസ്, മനോജ് ബാജ്‌പേയ് പ്രൊഡക്ഷൻസ്, പ്രൊമോഡോം മോഷൻ പിക്ചേഴ്സ്, നട്ട്‌സെബൗട്ട്, സൗരഭ് ഗുപ്ത എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2020 ന്റെ തുടക്കത്തിൽ ഭോൺസ്ലേ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.