Mon. Dec 23rd, 2024
ആലുവ:

ഒഡീഷയിലെ നിയംഗിരിയിലെ ഗൊരാട്ട ഗ്രാമത്തിൽ നിന്നുമുള്ള സോൻഗ്രിയ കോന്ദ് ആദിവാസി വിഭാഗങ്ങൾക്കിടയിൽ പ്രവർത്തകനായ രാജേഷ് കദ്രകയെ കേരളത്തിൽ ആലുവയിൽ നിന്നും കാണാതായതായി സേവ് നിയം ഗിരി ഫേസ് ബുക്ക് പേജിൽ അറിയിപ്പു വന്നു.

ഒരാഴ്ച മുൻപ് രാജേഷ് സുഹൃത്തുക്കളെ വിളിച്ച് താൻ അപകടത്തിൽ ആണെന്ന് അറിയിച്ചിരുന്നു. ആലുവയിൽ ജോലി നല്കിയ ആൾ മർദ്ദിക്കുന്നെന്നും നാട്ടിലേക്ക് തിരികെ പോകാൻ അനുവദിക്കുന്നില്ലെന്നും രാജേഷ് പറഞ്ഞു. അതിനു ശേഷം 7306437683 എന്ന രാജേഷിനെറ നമ്പർ സ്വിച്ച് ഓഫ് ആണ്.

ബഹുരാഷ്ട്ര കുത്തകയായ വേദാന്ത കമ്പനിയെ നിയംഗിരിയിലെ വനമേഖലയിൽ സമരം ചെയ്തു തടഞ്ഞു ലോക ശ്രദ്ധയിലിടം പിടിച്ച സമൂഹമാണ് അവിടെയുള്ള ആദിവാസി വിഭാഗങ്ങൾ.