Wed. Jan 22nd, 2025
ജെറുസലേം:

 
തനിക്കെതിരെയുണ്ടായ അഴിമതി ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും, സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇസ്രായേൽ പ്രസിഡണ്ട് ബെഞ്ചമിന്‍ നെതന്യാഹു. അന്വേഷണോദ്യോഗസ്ഥര്‍ സത്യത്തിനു പിന്നിലായിരുന്നില്ല എന്റെ പിന്നിലായിരുന്നു. എന്തു വന്നാലും ഇസ്രായേലിന്റെ നേതൃസ്ഥാനത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

നെതന്യാഹുവിനെതിരെയുള്ള മൂന്ന് കേസുകളില്‍ കൈക്കൂലി, തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതായി ഇന്നലെ അറ്റോര്‍ണി ജനറല്‍ അവിചായ് മാൻഡല്‍ബ്ലിറ്റ് പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയും ഭാര്യ സാറയും വിലമതിക്കുന്ന ആഡംബര വസ്തുക്കള്‍ രാഷ്ട്രീയ ആനുകൂല്യങ്ങള്‍ക്ക് പകരമായി സ്വീകരിച്ചുവെന്നും അനുകൂല വാര്‍ത്തകള്‍ക്ക് പകരമായി രണ്ട് മാധ്യമ കമ്പനികള്‍ക്ക് പ്രത്യുപകാരം ചെയ്തുവെന്നും കാണിച്ചാണ് കേസുകള്‍ ചുമത്തിയിരിക്കുന്നത്.