Wed. Nov 6th, 2024
മുംബൈ:

 
ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ട്വന്റി ട്വന്റി ഇന്റർനാഷനൽ പരമ്പരയിലെ ഇന്ത്യയിലെ മത്സരം ഡിസംബർ ആറിന് ആരംഭിക്കാനിരിക്കെ, മതിയായ സുരക്ഷാ പരിരക്ഷ നൽകുന്നതിന് സാധ്യമല്ലെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ (എംസി‌എ) മുംബൈ പോലീസ് അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തു.

ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയതിന്റെ വാർഷികത്തോടൊപ്പം, ഡോ. ​​ബാബാസാഹേബ് അംബേദ്കറുടെ ചരമവാർഷികവും ഡിസംബർ 6 നാണ്. ആയിരക്കണക്കിന് ആളുകളാണ് ‘മഹാപരിനിർവാൺ ദിവസ്’ ആഘോഷിക്കാൻ ഒത്തുകൂടുന്നത്. നിശ്ചയിച്ചപോലെ മത്സരം സാധ്യമാണോ അല്ലയോ എന്നതില്‍ വ്യക്തത നേടാനായി മുതിർന്ന എം‌സി‌എ ഉദ്യോഗസ്ഥർ നാളെ പോലീസ് കമ്മീഷണർ സഞ്ജയ് ബാർവെയുമായി കൂടിക്കാഴ്ച നടത്തും.

“ഇന്ന് നടന്ന അപെക്സ് കൗൺസിൽ യോഗത്തിൽ ഒരു മുംബൈ പോലീസ് പ്രതിനിധി എത്തിയിരുന്നു. നിശ്ചിത തീയതിയിൽ മത്സരം സാധ്യമാണോ അല്ലയോ എന്ന് കൂടുതൽ വ്യക്തത നേടാനായി മുതിർന്ന എം‌സി‌എ ഉദ്യോഗസ്ഥർ നാളെ പോലീസ് കമ്മീഷണർ സഞ്ജയ് ബാർവെയുമായി കൂടിക്കാഴ്ച നടത്താൻ സമയം തേടിയിട്ടുണ്ട്,” ഒരു എം‌സി‌എ ഉദ്യോഗസ്ഥൻ പറഞ്ഞു.