ചെന്നൈ:
മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ പ്രതിഷേധം സംഘടിപ്പിച്ച ചിന്താ ബാര്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയുമായി ഐഐടി ഡയറക്ടര്‍ ഇന്ന് ചര്‍ച്ച നടത്തും. ഫാത്തിമയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ചിന്താ ബാറിന്റെ നേതൃത്വത്തിൽ രണ്ടു വിദ്യാർത്ഥികൾ നിരാഹാര സമരം നടത്തിയത്.
ഡയറക്ടറുടെ അഭാവത്തിൽ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഡീനിന്റെ ഉറപ്പിന്മേൽ വിദ്യാർത്ഥികൾ സമരം അവസാനിപ്പിക്കുകയായിരുന്നു . ഇതുമായി ബന്ധപ്പെട്ട ചർച്ചയാണ് ഇന്ന് നടക്കുക. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വീണ്ടും സമരം ആരംഭിയ്ക്കുമെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എൻഎസ്‌യു നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി ഇന്നോ നാളെയോ പരിഗണിയ്ക്കും. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഒരു വിദഗ്ദ്ധ സമിതി വേണമെന്ന ഹർജിയും കോടതിയ്ക്ക് മുന്നിലുണ്ട്.