Thu. Jul 17th, 2025
മാനന്തവാടി:

ഇരുനൂറ്റിപതിനഞ്ചാം പഴശ്ശി അനുസ്മരണത്തിന്റെ ഭാഗമായി സോളിഡാരിറ്റി ലൈബ്രറിയും മാനന്തവാടി നഗരസഭയും ചേർന്ന് ചരിത്ര സെമിനാർ സംഘടിപ്പിച്ചു.

നഗരസഭ ചെയർമാൻ വി ആർ പ്രവീജ് ഉൽഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്അശോകൻ ഒഴക്കോടി അദ്ധ്യക്ഷനായി.

കോളനി വിരുദ്ധ സമരങ്ങളുടെ ദേശഭാവനകൾ എന്ന വിഷയത്തിൽ ചങ്ങനാശ്ശേരി എസ്ബി കോളേജ് മലയാള വിഭാഗം അസോസിയേറ്റ്പ്രൊഫസർ ജോസഫ് സ്ക്റിയ പ്രഭാഷണം നടത്തി.

ഡോ ജോസഫ് കെ ജോബ്, പി കെ സുധീർ, കെ യു ബിനു സി ഡി സരസ്വതി എന്നിവർ സംസാരിച്ചു.