Wed. Jan 22nd, 2025
മാനന്തവാടി:

കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ തകർന്ന മാനന്തവാടി മണ്ഡലത്തിലെ 21 റോഡുകള്‍ നന്നാക്കുവാൻ സര്‍ക്കാര്‍ ഭരണാനുമതിയായി.

വെള്ളപൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പണം അനുവദിച്ചത്. ഓരോ റോഡിനും 10 ലക്ഷം രൂപവീതമാണ് അനുവദിച്ചത്.

തവിഞ്ഞാല്‍ പഞ്ചായത്തിലെ വെണ്‍മണി-തിടങ്ങഴി റോഡ്, കമ്പിപ്പാലം-മുതിരേരി റോഡ്, എടലക്കുനി റോഡ് എന്നിവയും, തൊണ്ടര്‍നാട് പഞ്ചായത്തിലെ വഞ്ഞോട്-വെള്ളിലാടി റോഡ്, മക്കിയാട്-കോട്ടയില്‍ റോഡ്, കുഞ്ഞോം കോളനി-ചപ്പയില്‍ റോഡ് എന്നിവയും തിരുനെല്ലി പഞ്ചായത്തിലെ കാറ്റാടി-വരിനിലം റോഡ്, അമ്മാനി -പാല്‍വെളിച്ചം റോഡ്, ദമ്പട്ട നാഗമന റോഡ്‌ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നിർമിക്കും.

കൂടാതെ മാനന്തവാടി മുന്‍സിപാലിറ്റിയില്‍ പാലാക്കുളി-ചെറുപുഴറോഡ്, എരുമത്തെരുവ്-ചെറ്റപ്പാലം റോഡ്, ചെറ്റപ്പാലം -വള്ളിയൂര്‍ക്കാവ് റോഡും പനമരം പഞ്ചായത്തില്‍ ആര്യന്നൂര്‍ പരകുനി-മാതന്‍കോട് റോഡ്, ചെമ്പിളി-ആറുമൊട്ടംകുന്ന് റോഡ്, കള്ളംതോട്-മലങ്കര റോഡും വെള്ളമുണ്ട പഞ്ചായത്തില്‍മൊതക്കര-നാരോക്കടവ് റോഡ്, ആറുവാള്‍-8/4റോഡ്, പീച്ചംങ്കോട്-ക്വാറി റോഡും എടവക പഞ്ചായത്തില്‍ പന്നിച്ചാല്‍-അഗ്രഹാരം റോഡ്, കല്ലോടി-വെള്ളമുണ്ട റോഡ്, മൂളിത്തോട്-കാപ്പുംകുന്ന് റോഡ് തുടങ്ങിയ റോഡുകളും പുനരുദ്ധരിക്കുന്ന റോഡുകളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഇത് കൂടാതെ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പ്രകാരം പ്രളയത്തിൽ പാടെ തകർന്ന ഗ്രാമീണ റോഡുകൾ ആധുനിക രീതിയിൽ നവീകരിക്കും. അതിൻ്റെ നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. ഇപ്പോൾ ഇറങ്ങിയ ഉത്തരവ് പ്രകാരം മാനന്തവാടി മണ്ഡലത്തിലെ ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കീഴിലും 3 റോഡുകൾ വീതം അറ്റകുറ്റ പണി നടത്തി ഗതാഗത യോഗ്യമാക്കാൻ കഴിയും.