Wed. Jan 22nd, 2025
ചേവായൂർ:

കിത്താർഡ്‌സിലേക്ക് ആദിവാസി ദലിത് ബഹുജന പ്രതിഷേധ മാർച്ച്. നവംബർ 20 ബുധനാഴ്ച രാവിലെ 10.30നു ചേവായൂരിൽ നിന്ന് പ്രതിഷേധ മാർച്ച് ആരംഭിക്കും. ചിന്തകനും എഴുത്തുകാരനും ദലിത് ആക്റ്റിവിസ്റ്റുമായ സണ്ണി എം കപിക്കാട് മാർച്ച് ഉദ്ഘാടനം ചെയ്യും. നിരവധി ആദിവാസി ദലിത് നേതൃത്വങ്ങളും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകരും മാർച്ചിൽ സംസാരിക്കും.

ആദിവാസി ദലിത് സമൂഹങ്ങളുടെ സാമൂഹിക സാമ്പത്തിക പുരോഗതിക്കായി കിർത്താഡ്‌സിനെ സ്വതന്ത്ര ഗവേഷണ കേന്ദ്രമാക്കുക, കിത്താർഡ്‌സിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക, എസ് സി / എസ് റ്റി ഫണ്ട് ഉപയോഗിച്ചു പ്രവർത്തിക്കുന്ന കിർത്താഡ്‌സിൽ കുറഞ്ഞത് 50% ആദിവാസി ദലിത് ഉദ്യോഗാർത്ഥികളെ നിയമിക്കുക, അനധികൃതവും നിയമവിരുദ്ധവുമായി നിയമനം നേടിയ ഉദ്യോഗസ്ഥരെ പുറത്താക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടാണ് മാർച്ചും പ്രതിഷേധ യോഗവും സംഘടിപ്പിക്കുന്നത്.

പരിപാടിയിൽ ജനാധിപത്യ പ്രവർത്തകരും സാമൂഹിക രാഷ്ട്രീയ പ്രവർത്തകരും ജനങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ജനാധിപത്യ കൂട്ടായ്മ