Sun. Jan 12th, 2025
കണ്ണൂർ:

 
സം​സ്ഥാ​ന സ്കൂ​ള്‍‌ കാ​യി​ക​ മേ​ള​യി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍​മാ​രാ​യ എ​റ​ണാ​കു​ള​ത്തെ പി​ന്നി​ലാ​ക്കി​ പാ​ല​ക്കാ​ട് കുതിപ്പ് തുടരുന്നു. 2016 ലാണ് പാ​ല​ക്കാ​ട് അവസാനമായി കി​രീ​ടം നേടിയത്. ദീ​ര്‍​ഘ​ദൂ​ര റി​ലേ ഇ​ന​ങ്ങ​ളി​ലെ മി​ക​വാ​ണ് പാ​ല​ക്കാ​ടി​നെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്.

സ്കൂള്‍ വിഭാഗത്തില്‍ പാലക്കാടിന്റെ കല്ലടി സ്കൂളിനെ പിന്നിലാക്കി എറണാകുളം ജില്ലയുടെ മാര്‍ ബേസില്‍ 63.33 പോയിന്‍റുമായി പട്ടികയില്‍ മുന്നിലെത്തി. ജൂനിയര്‍ ട്രിപ്പിള്‍ ജമ്പിന്റെ റിസള്‍ട്ട് വന്നതോടെയാണ് മാര്‍ ബേസില്‍ മുന്നിലെത്തിയത്.