Mon. Dec 23rd, 2024
മസ്കറ്റ്:

 
ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരത്തിൽ ഇന്ന് ഇന്ത്യ ഒമാന്‍ പോരാട്ടം. 5 ടീമുകളുള്ള ഗ്രൂപ്പിൽ നാലാമതാണ് ഇന്ത്യ. നാലില്‍ മൂന്ന് ജയവുമായി ഗ്രൂപ്പിൽ രണ്ടാമതാണ് ഒമാൻ. ഇന്നത്തെ കളിയിൽ ഇന്ത്യ തോറ്റാൽ ലോകകപ്പ് പ്രതീക്ഷകൾ അവസാനിക്കും.

സെപ്റ്റംബറിൽ ഗുവാഹത്തിയിൽ ഒമാനെതിരെ നടന്ന ആദ്യ പാദ മത്സരത്തിൽ സുനിൽ ഛേത്രിയുടെ മികവിൽ മുന്നിലെത്തിയിട്ടും അവസാന നിമിഷങ്ങളിൽ രണ്ട് ഗോൾ വഴങ്ങി ഇന്ത്യ തോൽവി സമ്മതിക്കുകയായിരുന്നു. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഖത്തറിനെ സമനിലയിൽ തളച്ചതിനുശേഷം മെച്ചപ്പെട്ട കളി പുറത്തെടുക്കാൻ ഇന്ത്യൻ ടീമിനായിട്ടില്ല. കൂടാതെ കളിക്കാരുടെ പരുക്കും പ്രധാന പ്രശ്നമായി മാറിയിരിക്കുകയാണ്. മസ്കറ്റിൽ രാത്രി 8 .30 നാണ് മത്സരം.