Mon. Dec 23rd, 2024
പനജി:

 
ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശ്ശീല ഉയരാന്‍ ഇനിയൊരു പകല്‍ മാത്രം ബാക്കി. നാളെ വൈകീട്ട് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ അമിതാഭ് ബച്ചനാണ് മേള ഉദ്ഘാടനം ചെയ്യുന്നത്. സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് വലിയ ആഘോഷങ്ങളാണ് ഇത്തവണ. 76 രാജ്യങ്ങളില്‍ നിന്നായി 200ലധികം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നത്.

സംവിധായകന്‍ പ്രിയദര്‍ശനാണ് ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാന്‍, നോണ്‍ ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാന്‍ രാജേന്ദ്ര ജംഗ്ലിയാണ്. മലയാളത്തില്‍നിന്ന് മനു അശോകന്റെ ‘ഉയരെ’, ടി.കെ. രാജീവ് കുമാറിന്റെ ‘കോളാമ്പി’ എന്നിവ ഫീച്ചര്‍ വിഭാഗത്തില്‍ ഇടം നേടിയിട്ടുണ്ട്. നോവിന്‍ വാസുദേവിന്റെ ‘ഇരവിലും പകലിലും ഒടിയന്‍’, ജയരാജിന്റെ ‘ശബ്ദിക്കുന്ന കലപ്പ’ എന്നിവയാണ് മലയാളത്തില്‍ നിന്ന് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍.