Mon. Dec 23rd, 2024
ലക്സംബർഗ്:

 
യോഗ്യത മത്സരത്തില്‍ ലക്‌സംബര്‍ഗിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ യൂറോ കപ്പിലേക്ക് യോഗ്യത നേടി.
ബ്രൂണോ ഫെര്‍ണാണ്ടസിലൂടെയാണ്, പോര്‍ച്ചുഗല്‍ ആദ്യ ഗോള്‍ സ്വന്തമാക്കിയത്. മത്സരത്തിന്റെ 86-ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ രണ്ടാം ഗോള്‍.

ഇതോടെ, അന്താരാഷ്ട്ര ഫുട്‌ബോളില്‍ 100 ഗോള്‍ എന്ന അപൂര്‍വ്വ നേട്ടത്തിലേക്ക് ഇനി ഒരു ഗോള്‍ അകലം മാത്രമെ റൊണാള്‍ഡോയ്ക്കുള്ളൂ. ഇറാന്റെ അലി ദായാണ് ഈ നേട്ടം കൈവരിച്ച ഒരേയൊരു ഫുട്ബോളര്‍. 2020 ജൂണ്‍ 12 മുതല്‍ റോമിലാണ് യൂറോ കപ്പ് മത്സരങ്ങള്‍ നടക്കുന്നത്. ലോകചാംപ്യന്‍മാരായ ഫ്രാന്‍സ്, സ്പെയിന്‍, ഇറ്റലി, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളും ഇതിനോടകം യൂറോകപ്പിന് യോഗ്യത നേടിയിട്ടുണ്ട്.