Sun. Dec 22nd, 2024
ബൊളീവിയ:

 
ബൊളീവിയയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. മുന്‍ പ്രസിഡണ്ട് ഇവൊ മൊറാലസിന്റെ പിന്തുണക്കാര്‍ ദേശീയ പാതയില്‍ പ്രതിഷേധം ശക്തമാക്കി. പല നഗരങ്ങളും ഒറ്റപ്പെട്ട നിലയിലായി.

തിരഞ്ഞെടുപ്പില്‍ കൃത്രിമ ഇടപെടല്‍ നടത്തിയെന്ന ആരോപണത്തിനു പിന്നാലെ രാജി വച്ച മുന്‍ ബൊളീവിയന്‍ പ്രസിഡന്റ് ഇവൊ മൊറാലസിന്റെ അനുയായികള്‍ രാജ്യത്ത് പ്രതിഷേധം അഴിച്ചു വിടുന്നു. ജനസാന്ദ്രത കൂടിയ പ്രദേശങ്ങള്‍ കൈയ്യേറി പ്രതിഷേധം സംഘടിപ്പിക്കുന്നതിനാല്‍, മിക്ക പ്രദേശങ്ങളും ഭക്ഷണ സാമഗ്രികള്‍ പോലും ലഭിക്കാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ആന്‍ഡിയയില്‍ നിന്നുള്ള, മൊറാലസിന്റെ അനുയായികളാണ് ബാരിക്കേഡുകള്‍, തോക്കുകള്‍ എന്നിവ സഹിതം സുരക്ഷാ സേനയുമായി ഏറ്റു മുട്ടുന്നത്. പ്രമുഖ നഗരമായ ലാ പാസ് പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. പ്രത്യേകം എയര്‍ ബ്രിഡ്ജുകള്‍ നിര്‍മ്മിച്ച്, വിമാന മാര്‍ഗമാണ് ഇവിടങ്ങളിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കുന്നത്. പ്രസിഡണ്ട് സ്ഥാനം രാജി വച്ചതിനു ശേഷം, ഇവൊ മൊറാലസ് മെക്സിക്കോയിലേക്ക് പലായനം ചെയ്തിരുന്നു.