Sun. Dec 22nd, 2024
മാനന്തവാടി :

എസ് ഡി പി ഐ മാനന്തവാടി മണ്ഡലം ഖജാൻജിയും മാനന്തവാടിയിലെ മുൻകാല വ്യാപാരിയുമായ എ കെ അബ്‍ദുള്ളയുടെ വിയോഗത്തിൽ ചെറ്റപ്പാലം നൂറുൽ ഇസ്ലാം ജുമാമസ്ജിദ് അങ്കണത്തിൽ അനുശോചന യോഗം നടത്തി.

എൽ ഡി എഫ് ജില്ലാ കൺവീനർ കെ വി മോഹനൻ, കെ പി സി സി മെമ്പർ വർഗീസ് വക്കീൽ,എസ് ഡി പി ഐ സംസ്ഥാന സമിതി അംഗം പി ആർ കൃഷ്ണൻ കുട്ടി, മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി പി വി എസ് മൂസ,പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി ടി സിദ്ദീഖ്, സെക്രട്ടറി എസ് മുനീർ,എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് ഹംസ വാര്യാട്, ഡിവിഷൻ കൗൺസിലർ കടവത്ത് മുഹമ്മദ്‌, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഉസ്മാൻ, മഹല്ല് പ്രസിഡന്റ് നസീർഹാജി, മഹല്ല് ഗാസി സാബിത് വാഫി, ടി പോക്കർ, സഹീർ അബ്ബാസ്, ഷബീർ കൊളക്കാട്ടിൽ സംസാരിച്ചു.