Mon. Dec 23rd, 2024
കണ്ണൂർ:

അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് ട്രാക്കുകള്‍ ഉണര്‍ന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം മാര്‍ബേസിലിന്റെ അമിത് എന്‍ വിയാണ് ആദ്യ സ്വര്‍ണം നേടിയത്.

ആദ്യ റെക്കോർഡ്, തൃശ്ശൂര്‍ നാട്ടിക ഫിഷറീന് സ്കൂളിലെ ആൻസി ജോസ് സ്വന്തമാക്കി. ലോങ്ങ് ജമ്പിലാണ് റെക്കോഡ്. 2012 ൽ ജെനിമോൾ ജോയുടെ റെക്കോർഡാണ് ആൻസി മറികടന്നത്.

സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് ജില്ലയിലെ കല്ലടി സ്കൂളിലെ വിദ്യാര്‍ത്ഥി സി ചാന്ദ്‌നിയും സ്വര്‍ണം നേടി. ആദ്യദിനം പതിനെട്ട് ഫൈനലുകളാണ് നടക്കുന്നത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് ജിഎച്ച്‌എസ് പട്ടാഞ്ചേരിയിലെ ജെ റിജോയും സ്വര്‍ണം നേടി. ഉച്ച കഴിഞ്ഞ് മന്ത്രി ഇ പി ജയരാജന്‍ കായികമേള ഉദ്ഘാടനം ചെയ്യും. പി ടി ഉഷ, എം ഡി വത്സമ്മ തുടങ്ങിയവരെ ചടങ്ങില്‍ ആദരിക്കും. പതിനാല് ജില്ലകളില്‍ നിന്നായി രണ്ടായിരത്തോളം പ്രതിഭകളാണ് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.