Mon. Dec 23rd, 2024

24ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ടും മത്സരിക്കും.

 

കൃഷാന്ദിന്റെ, വൃത്താകൃതിയിലുള്ള ചതുരം എന്ന ചിത്രവും മലയാളത്തില്‍ നിന്ന് മത്സര വിഭാഗത്തിലുണ്ട്. ഈ വര്‍ഷം, പതിനാലില്‍ ഒന്‍പത് മത്സര ചിത്രങ്ങളും നവാഗത സംവിധായകരുടേതാണ്.

സിബി മലയില്‍ ചെയര്‍മാനും സിഎസ് വെങ്കിടേശ്വരന്‍, ജോര്‍ജ് കിത്തു, ഭവാനി ചിരത്ത്, ടി കൃഷ്ണനുണ്ണി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. ഡിസംബര്‍ ആറ് മുതല്‍ 13വരെയാണ് ഇത്തവണത്തെ ചലച്ചിത്രമേള.