Mon. Dec 23rd, 2024
കൊച്ചി ബ്യൂറോ:

ഹെക്ടറിലൂടെ ഇന്ത്യൻ നിരത്തിൽ അരങ്ങേറ്റം കുറിച്ച എംജി രണ്ടാമനായി മാക്‌സസ് ഡി 90 എത്തിക്കുകയാണ്. സായ്ക്കിന്റെ ലൈറ്റ് ട്രാക്ക് പ്ലാറ്റ് ഫോമിൽ എത്തുന്ന മാക്‌സസ് ഡി 90യ്ക്ക് 5,005 എംഎം നീളവും,1,932 എം എം വീതിയും 1,875 എംഎം ഉയരവുമാണ് ഉള്ളത്. ആറ് എയർ ബാഗുകൾ, ആൻറി ലോക്ക് ബ്രേക്കിങ് സംവിധാനം,ചൈൽഡ് സീറ്റ് മൗണ്ട് എന്നീ സംവിധാനങ്ങൾ എംജി യുടെ പുതിയ  കരുത്തിന് സുരക്ഷ ഒരുക്കും. 2.0 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് മാക്‌സസ് ഡി 90യ്ക്ക്. ഇരട്ട നിറമുള്ള പതിനേഴ് അലോയ് വീലുകളും, വലിയ ടച്ച് സ്ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റവും, ഇതിന്റെ പ്രത്യേകതയാണ്.