Mon. Dec 23rd, 2024
കൊച്ചി ബ്യൂറോ:

ഈ വര്‍ഷം ഇതുവരെ ഫേസ്ബുക്ക്  5.4 ബില്ല്യണ്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്തു. 2018 ല്‍ ഇത് 2ബില്ല്യണ്‍ ആയിരുന്നു. ഫേസ്ബുക്ക് പുറത്തുവിട്ട ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ പറയുന്നത്.

റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള 11.4 ദശലക്ഷം പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്. ഒപ്പം കുട്ടികളുടെ പോണ്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ള 11.4 ദശലക്ഷം പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്.

2020 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാജവിവരങ്ങളുടെയും വാര്‍ത്തകളുടെയും ഒരു സുനാമി തന്നെ പ്രതീക്ഷിക്കാം എന്നാണ് സൈബര്‍ സുരക്ഷ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇത് മുന്നില്‍ കണ്ടുകൂടിയാണ് ഫേസ്ബുക്കിന്റെ വലിയ ഫേക്ക് അക്കൗണ്ട് വേട്ട എന്നാണ് സൂചന.

ഉപയോക്താക്കള്‍ ഒരു മോശം കണ്ടന്റ് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് മുന്‍പേ തന്നെ ഞങ്ങളുടെ സംവിധാനം ഉപയോഗിച്ച് അതിനെതിരെ നടപടി എടുക്കുന്ന രീതി കഴിഞ്ഞ രണ്ട് കൊല്ലമായി ഞങ്ങള്‍ നടപ്പിലാക്കുന്നുണ്ട് എന്നതാണ് ഇത് സംബന്ധിച്ച് ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് ഗൈ റോസണ്‍ പറഞ്ഞത്.