Wed. Jan 22nd, 2025

ജയസൂര്യയും ചെമ്പന്‍ വിനോദും ഒന്നിച്ച്‌ എത്തുന്ന ചിത്രമാണ് ‘പൂഴിക്കടകന്‍’. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഫേസ്ബുക്ക് പേജിലൂടെ അജു വര്‍ഗീസ് പുറത്തുവിട്ടു.

നവാഗതനായ ഗിരീഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അവധിക്ക് നാട്ടിലെത്തുന്ന ഹവില്‍ദാറായാണ് ചെമ്പന്‍ വിനോദ് വേഷമിടുന്നത്. ധന്യ ബാലകൃഷ്ണനാണ് ചിത്രത്തിലെ നായിക.

വിജയ് ബാബു, ബാലു വര്‍ഗീസ്, അലന്‍സിയര്‍, മാല പാര്‍വതി, ഐശ്വര്യ ഉണ്ണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഈവാബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ് നായരും ഉണ്ണി മലയിലും ചേർന്നാണ്.