Sun. Dec 22nd, 2024
എറണാകുളം:

2019 ലെ എറണാകുളം ഡിസ്ട്രിക്ട് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് അവസാന ഘട്ടത്തില്‍. എറണാകുളം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഈ മാസം 9 മുതല്‍ തുടങ്ങിയ ചാമ്പ്യന്‍ഷിപ്പ് നാളെയാണ് അവസാനിക്കുന്നത്. എറണാകുളം ഡിസ്ട്രിക്ട് ടെന്നീസ് അസോസിയേഷന്റെ നേതൃതത്തിലാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.

കുട്ടികളും മുതിര്‍ന്നവരും പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ സെമിഫെെനല്‍, ഫെെനല്‍ മത്സരങ്ങളാണ് ഇന്നും നാളെയും ആയി നടക്കുന്നത്.

മെന്‍സ്, വുമണ്‍സ്, അണ്ടര്‍ 18 ബോയ്സ് ആന്‍ഡ് ഗേള്‍സ്, അണ്ടര്‍ 16 ബോയ്സ് ആന്‍ഡ് ഗേള്‍സ്, അണ്ടര്‍ 14, അണ്ടര്‍ 12, അണ്ടര്‍ 10, സിംഗിള്‍സ് ആന്‍ഡ് ഡബിള്‍സ് എന്നീ വിഭാഗങ്ങളിലാണ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരം നടക്കുന്നത്.

ഏകദേശം ഇരുന്നൂറോളം പേര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തതായി എറണാകുളം ഡിസ്ട്രിക്ട് ടെന്നീസ് അസോസിയേഷന്‍ ഹോണററി സെക്രട്ടറി ബി രാം കിഷോര്‍ വോക്ക് മലയാളത്തോട് പ്രതികരിച്ചു.

ചാമ്പ്യന്‍ഷിപ്പിലെ കുട്ടികളുടെ പ്രകടനം വിലയിരുത്തിയാണ് എറണാകുളം ജില്ലയുടെ ടെന്നീസ് ടീമിനെ തിരഞ്ഞെടുക്കുന്നത്. ആ ടീമാണ് സംസ്ഥാനത്തിന്‍റെ ഇന്‍റര്‍ ഡിസ്ട്രിക്ട്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഇതില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് കിട്ടുന്ന സര്‍ട്ടിഫിക്കറ്റ് വളരെ മൂല്യമുള്ളതാണെന്നും  കിഷോര്‍ പറ‍ഞ്ഞു.

ഫെെനല്‍സ് ഇന്ന് വെെകുന്നേരം മുതല്‍ ആരംഭിച്ചു. നാളെ വെെകുന്നേരമാണ്  അവസാന രണ്ട് ഫെെനല്‍ മത്സരങ്ങളും വിജയികള്‍ക്ക് സമ്മാനദാനവും.

എല്ലാവര്‍ഷവും എറണാകുളം ഡിസ്ട്രിക്ട് ചാമ്പ്യന്‍ഷിപ്പ് രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കാറ്.

നവംബര്‍ 20, 21, 22 തീയ്യതികളില്‍ ഇന്‍റര്‍ ഡിസ്ട്രിക്ട് കേരള സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പ്സ് ഇതേ സ്ഥലത്ത് വെച്ചാണ് നടക്കുന്നത്. എല്ലാ താരങ്ങളും  പങ്കെടുക്കുന്ന  ചാമ്പ്യന്‍ഷിപ്പില്‍ ഓരോരുത്തരും  അവരവരുടെ ജില്ലയെ പ്രതിനിധീകരിക്കും.

എറണാകുളത്ത് വിവിധ ടൂര്‍ണമെന്‍റുകള്‍ നടത്തി ഒരുപാട് കുട്ടികള്‍ നാഷണല്‍ ലെവലുലും സ്റ്റേറ്റ് ലെവലിലും, ഡിസ്ട്രിക്ട് ലെവലിലും കളിക്കുന്നുന്നുണ്ട്. ഇതില്‍  പൊതുവേ പെണ്‍കുട്ടികളാണ് നന്നായി കളിച്ച് ഹയര്‍ റാങ്കിലേക്ക് ഇതുവരെ എത്തിയിരിക്കുന്നത്. ആണ്‍ കുട്ടികള്‍ ഇതിലേക്ക് എത്തി തുടങ്ങിയതേ ഉള്ളുവെന്നും, പെണ്‍കുട്ടികളില്‍ തന്നെ അഞ്ചിലധികം പേര്‍ നാഷണല്‍ ലെവലില്‍ കളിക്കുന്നുണ്ടെന്നും കിഷോര്‍ കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര തലത്തില്‍ ടൂര്‍ണമെന്‍റ് നടത്താനുള്ള സൗകര്യം ഇല്ലാത്തതിനാലാണ് ടൂര്‍ണമെന്‍റ്   ഇവിടെ നടത്താത്തത്. തിരുവനന്തപുരം ടെന്നീസ് ക്ലബില്‍ മാത്രമെ ഇതിനുള്ള സൗകര്യം ഉള്ളുവെന്നും, അതിനാല്‍ കുട്ടികളെ  അവിടെ വിട്ട് കളിപ്പിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.