Sat. Jan 18th, 2025
കൊച്ചി ബ്യൂറോ:

 

പുതിയ പ്രീപെയ്ഡ് പ്ലാനുമായി വോഡാഫോണ്‍. 569 രൂപയുടെ ഓഫറിൽ 3 ജിബി പ്രതിദിന ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോള്‍, 100 എസ്‌എംഎസ് എന്നിവ 84 ദിവസത്തെ കാലാവധിയോട് കൂടി ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. മൊത്തം 225 ജിബി ഡാറ്റയാകും ലഭിക്കുക.

അതേസമയം വോഡാഫോണ്‍ പ്രീമിയം ഉപഭോക്തൃ സേവന അനുഭവം വാഗ്‌ദാനം ചെയ്യുന്ന റെഡ് എക്‌സ് പോസ്റ്റ്‌പെയ്ഡ് പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. 999 രൂപയ്ക്ക് പരിധിയില്ലാത്ത ഡാറ്റയും ഉപയോക്താക്കള്‍ക്കുള്ള കോളുകളും ഉപയോഗിക്കുവാന്‍ സാധിക്കും. നെറ്റ്‌ഫ്ലിക്‌സ്, ആമസോണ്‍ പ്രൈം, സീ 5, വോഡഫോണ്‍ പ്ലേ എന്നിവ പോലുള്ള വീഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷന്‍ ഒരു മാസത്തേക്ക് സൗജന്യമായി ഈ പ്ലാനില്‍ ലഭ്യമാക്കിയിട്ടുണ്ട്.