കൊച്ചി ബ്യൂറോ:
ഗര്‍ഭിണിയുടെയും ഗര്‍ഭസ്ഥശിശുവിന്റെയും ആരോഗ്യത്തിന് ചെറുമീനുകള്‍ ഉത്തമം. കാര്‍ഡിയോ വാസ്കുലാര്‍ സിസ്റ്റത്തിനു സംരക്ഷണം നല്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ മീനില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ഹൃദയരോഗങ്ങളെ പ്രതിരോധിക്കുന്നു. ഗര്‍ഭാവസ്ഥയിലെ ആരോഗ്യസംരക്ഷണത്തിനും മീനെണ്ണ ഗുണപ്രദം. മാസം തികയാതെയുളള പ്രസവം ഒഴിവാക്കുന്നതിനും ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒഴിവാക്കുന്നതിനും ഇതു സഹായകം. ഗര്‍ഭിണിയുടെയും ഗര്‍ഭസ്ഥശിശുവിന്റെയും ആരോഗ്യത്തിന് ഉത്തമം.
ശരീരത്തില്‍ അധികമായി അടിഞ്ഞുകൂടുന്ന ട്രൈഗ്ളിസറൈഡിന്റെ അളവു കുറയ്ക്കുന്നു. നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്ലിന്റെ അളവു കൂട്ടുന്നു. രക്തം കട്ട പിടിക്കുന്നതു തടയുന്നു. ആഴ്ചയിൽ രണ്ട് തവണയെങ്കിലും മീന്‍ കറിവച്ചു കഴിക്കുന്നതു ഹൃദയരോഗങ്ങളെ പ്രതിരോധിക്കാന്‍ ഫലപ്രദമെന്നു ഗവേഷകര്‍. രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും മീനെണ്ണ ഫലപ്രദം. മീന്‍ കഴിക്കുന്നതു ശീലമാക്കുന്നതും വ്യായാമവും അമിതഭാരം നിയന്ത്രിക്കുന്നതിനു സഹായകമെന്നു ഗവേഷകര്‍.