Fri. Nov 22nd, 2024
കൊച്ചി ബ്യൂറോ:

 

വ്യാപാരം ആരംഭിച്ചതു മുതൽ ഫ്ലാറ്റ് ആയി തുടർന്ന വിപണി വൈകുന്നേരത്തോടെ താഴേയ്ക്ക് പോകുകയായിരുന്നു. സെൻസെക്സ് 229.02 പോയിൻറ് ഇടിഞ്ഞ് 40116.06 ലും നിഫ്റ്റി 73 പോയിൻറ് ഇടിഞ്ഞ് 11,840.50 ലുമാണ് ക്ലോസ് ചെയ്തത്. 954 ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചപ്പോൾ, 1583 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 166 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

യെസ് ബാങ്ക്, ഗെയിൽ, സീ എന്റർടൈൻമെന്റ്, അദാനി പോർട്ട്സ്, എസ്‌ബി‌ഐ എന്നിവയ്ക്കാണ് ഇന്ന് നിഫ്റ്റിയിൽ വലിയ നഷ്ടം നേരിട്ടത്. ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ടി‌സി‌എസ്, റിലയൻസ് ഇൻഡസ്ട്രീസ്, നെസ്‌ലെ, ബജാജ് ഫിൻ‌സെർവ് എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികൾ. ഊർജം ഒഴികെയുള്ള മേഖലകളായ ബാങ്ക്, മെറ്റൽ, ഫാർമ, ഇൻഫ്ര, എഫ്എംസിജി, തുടങ്ങി എല്ലാ മേഖല സൂചികകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.