Mon. Dec 23rd, 2024
ബംഗളൂരു:

 
കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് പക്ഷത്തുള്ള പതിനേഴ് എംഎല്‍എമാരെ അയോഗ്യരാക്കിക്കൊണ്ടുള്ള സ്പീക്കര്‍ കെ ആര്‍ രമേശിന്റെ നടപടി കോടതി ശരിവച്ചു. എന്നാല്‍, എംഎല്‍എമാര്‍ 2023 വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്ന, സ്പീക്കറുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. അയോഗ്യരായവര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാം.

എംഎല്‍എമാരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ടെങ്കിലും അയോഗ്യതയ്ക്ക് സമയപരിധി നിശ്ചയിക്കാന്‍ സ്പീക്കര്‍ക്കാവില്ല. കേസില്‍ 17 എംഎല്‍എമാരും നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത് ശരിയായില്ലെന്നും കോടതി വിമര്‍ശിച്ചു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ധാര്‍മ്മികത ഒരുപോലെയാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.