Wed. Jan 22nd, 2025
കൊച്ചി ബ്യൂറോ:

 
37 വോട്ടുകൾക്ക് കെ ജെ ആന്റണിയെ പരാജയപ്പെടുത്തി യുഡിഎഫിന്റെ കെ ആർ പ്രേംകുമാർ കൊച്ചി നഗരസഭാ ഡപ്യൂട്ടി മേയർ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. നഗരസഭയിലെ പ്രതിപക്ഷ നേതാവും എൽഡിഎഫിന്റെ സ്ഥാനാർഥിയുമായ കെ ജെ ആന്റണിയെ 34നെതിരെ 37 വോട്ടുകൾക്കാണ് കെ ആർ പ്രേംകുമാർ പരാജയപ്പെടുത്തിയത്.

നഗരസഭയിൽ യുഡിഎഫിന് 37ഉം എൽഡിഎഫിന് 34ഉം ബിജെപിക്ക് രണ്ടും കൗൺസിൽ അംഗങ്ങളാണുള്ളത്. ഇവരിൽ ബിജെപി സ്ഥാനാർത്ഥികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. ടി ജെ വിനോദ് എംഎൽഎ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ കൗൺസിൽ അംഗത്വം രാജിവച്ചപ്പോഴുണ്ടായ ഒഴിവിലേയ്ക്കായിരുന്നു വോട്ടെടുപ്പ്. പെരുമ്പടപ്പ് 18ാം ഡിവിഷനിലെ കൗൺസിൽ അംഗമാണ് തിരഞ്ഞെടുക്കപ്പെട്ട കെ ആർ പ്രേംകുമാർ.