കൊച്ചി ബ്യൂറോ:
കൊളസ്ട്രോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ച് ജീവനുവരെ ഭീഷണി ഉയര്‍ത്തുന്ന ഒന്നാണ്. അധുനിക ജീവിതത്തിലെ പ്രധാന വെല്ലുവിളിയായ കൊളസ്ട്രോളിനെ പ്രതിരോധിക്കാന്‍ ചില വഴികളുണ്ട്.
കൊഴുപ്പും എണ്ണയും കൂടിയ ഭക്ഷണം പരമാവധി കുറയ്ക്കുക. നാരുകള്‍ അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ഓട്സ്, ബാര്‍ലി, പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
പഴങ്ങളില്‍ അവക്കാഡോ ചീത്തകൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെ നല്ലതാണ്. പിസ്ത, ബദാം പോലുള്ളവ ചീത്തകൊളസ്ട്രോള്‍ കുറയ്ക്കും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
വെളുത്തുള്ളിയിലുള്ള ’അലിസിന്’ എന്ന പദാര്‍ത്ഥത്തിന് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ശേഷിയുണ്ട്. നെല്ലിക്ക നീര്, ഗ്രീന്‍ ടീ, ജിഞ്ചര്‍ ടീ, കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം എന്നിവ കൊളസ്ട്രോളിനെ പ്രതിരോധിക്കുന്ന ഔഷധപാനീയങ്ങളാണ്.