Mon. Dec 23rd, 2024
കൊച്ചി ബ്യുറോ:

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ആര്‍ട്ട് എക്‌സിബിഷനുമായി മൂത്തോന്‍ ടീം. ‘മൂത്തോന്‍’ റിലീസ് ചെയ്യുന്ന 2019 നവംബര്‍ 8ന് രാവിലെ 11മണിക്ക് എറണാകുളം പനമ്പിള്ളി നഗറിലെ കഫെ പപ്പായയിലാണ് എക്‌സിബിഷന്റെ ഉദ്ഘാടനം. മലയാളം, ബോളിവുഡ് സിനിമാ രംഗത്തെ പ്രമുഖര്‍ ഭാഗമാകുന്ന എക്‌സിബിഷന്‍ നയിക്കുന്നത് ആര്‍ട്ടിസ്റ്റ് റിയാസ് കോമുവാണ്. അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ  നിര്‍വ്വഹിച്ചിരിക്കുന്നത്.

നിവിൻ പോളിയ്ക്ക് പുറമെ, ശോഭിത ധുലിപാല, ശശാങ്ക് അറോറ, ഹരീഷ് ഖന്ന, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിക്കുന്നത്. നഷ്ടപ്പെട്ടുപ്പോയ മൂത്ത സഹോദരനെ തേടി പതിനാലു വയസ്സുള്ള ലക്ഷദ്വീപുകാരനായ അനിയൻ  മുംബൈ നഗരത്തിലെത്തുന്നതും തുടർന്നുള്ള അന്വേഷണവുമാണ് മൂത്തോനിൽ ദൃശ്യവൽക്കരിക്കുന്നത്. അക്ബർ എന്ന കേന്ദ്രകഥാപാത്രവുമായി നിവിൻ പോളി ഇതു വരെ അവതരിപ്പിക്കാത്ത ഭാവ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു.

ടൊറന്‍റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലും,മുംബൈ മാമി ഫെസ്റ്റിവലിലും, മൂത്തോൻ മികച്ച അഭിപ്രായം നേടിയിരുന്നു. ഇതിനു പുറമെ സ്പെയിൻ ചലച്ചിത്ര മേളയുടെ ഭാഗമാകാൻ ഒരുങ്ങുകയാണ് ചിത്രം.