Mon. Dec 23rd, 2024
കൊച്ചി ബ്യൂറോ:

14ന് അബുദാബിയില്‍ ആരംഭിക്കുന്ന 10 ദിവസത്തെ ക്രിക്കറ്റ് ആവേശത്തിന് തിരി തെളിയിക്കാനാണു ലോകത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുമെത്തുക. പാക്കിസ്ഥാനി ഗായകൻ അതിഫ് അസ്ലം, ബോളിവുഡ് താരം നോറ ഫതേഹി, മോഡലും നടിയുമായ പാര്‍വതി നായര്‍, ബംഗ്ലാദേശി നടന്‍ ഷക്കീബ് ഖാന്‍ എന്നിവരും പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് സംഗീത, നൃത്ത പരിപാടികളും ഒരുക്കിയിട്ടുണ്ട്.

ഐസിസി അംഗീകാരത്തോടെ നടക്കുന്ന ലോകത്തിലെ ഏക പത്തോവർ ക്രിക്കറ്റ് ടൂർണമെന്റെന്ന പ്രത്യേകതയുള്ള മത്സരമാണിത്. അബുദാബി സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നവംബർ 14 മുതൽ 24 വരെയാണ് ടൂർണമെന്റ്.