Sun. Dec 22nd, 2024
കൊച്ചി:

 

തിരഞ്ഞെടുപ്പിനുമുമ്പ് വേഗത്തിലായിരുന്ന വൈറ്റില മേൽപ്പാല നിർമ്മാണം വീണ്ടും മന്ദഗതിയിലാണ് നടക്കുന്നത്. അതുമൂലം ജനങ്ങൾ വല്ലാതെ ബുദ്ധിമുട്ടുന്നു. എറണാകുളം ജില്ലയിലെ പ്രധാന വഴിയായ വൈറ്റിലയിൽ എന്നും ബ്ലോക്കാണ്. ഇതിനു പരിഹാരമായി തുടങ്ങിയ മേൽപ്പാല നിർമ്മാണം വീണ്ടും മന്ദഗതിയിലായതിന്റെ ആശങ്കയിലാണ് ജനങ്ങൾ.

മേൽപ്പാല നിർമാണത്തോടെ വ്യാപാരസ്ഥാപനങ്ങൾക്ക് അസൗകര്യവും നഷ്ടവും സംഭവിക്കുന്നുണ്ട്. ബ്ലോക്ക് കാരണവും, ചുറ്റിത്തിരിഞ്ഞു കറങ്ങിവരുന്നതുകൊണ്ടും പലരും വൈറ്റിലയിലെ വ്യാപാരസ്ഥാപനങ്ങളെ ഒഴിവാക്കുന്നു. അതുമൂലം പല സ്ഥാപനങ്ങളും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.

എന്നാൽ പാലംപണി നല്ല രീതിയിലാണ് മുന്നേറുന്നതെന്നും, നാൽപതു മീറ്റർ സ്പിൻ ഉടൻതന്നെ സ്ഥാപിക്കുമെന്നും മേൽപ്പാല നിർമ്മാണം അവസാന ഘട്ടത്തിലാണെന്നും സൂപ്രണ്ട് എൻജിനിയർ ഐസക് വോക്ക് ജേർണലിനോട് പറഞ്ഞു.