റിയോ ഡി ജനീറോ:
ബ്രസീലില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ ഫിക്സ്ചറുകള്‍ ആയി. ഇന്നത്തെ മത്സരങ്ങളോടെ ഗ്രൂപ്പ് ഘട്ടം പൂര്‍ണ്ണമായി. നവംബര്‍ 5ന് അര്‍ദ്ധരാത്രി മുതല്‍ ആണ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുക.
ബ്രസീല്‍, സ്പെയിന്‍, ഫ്രാന്‍സ്, അര്‍ജന്റീന, ഇറ്റലി തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം നോക്കൗട്ട് റൗണ്ടില്‍ എത്തി. ഏഷ്യയെ പ്രതിനിധാനം ചെയ്ത് കൊറിയയും ജപ്പാനും നോക്കൗട്ട് റൗണ്ടില്‍ ഉണ്ട്.
ഗ്രൂപ്പുകളിലെ തങ്ങളുടെ അവസാന മത്സരത്തില്‍ അര്‍ജന്റീന തജിക്കിസ്താനെ 3-1ന് പരാജയപ്പെടുത്തി. സ്‌പെയ്ന്‍ കാമറൂണിനേയും (2-0), പരാഗ്വായ് ഇറ്റലിയേയും (2-1) മെക്‌സിക്കോ സൊളോമന്‍ ഐലന്റിനേയും (8-0) തോല്‍പ്പിച്ചു.
ഗ്രൂപ്പ് ഇ യില്‍ അര്‍ജന്റീന മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇതേ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സ്‌പെയിനും വിജയം കണ്ടെത്തി.
ഗ്രൂപ്പില്‍ 7 പോയന്റ് വീതമുള്ള സ്‌പെയിനും അര്‍ജന്റീനയും ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി. തജിക്കിസ്താന്‍ 3 പോയന്റ് നേടിയപ്പോള്‍ കാമറൂണ്‍ ഒരു പോയന്റുപോലുമില്ലാതെയാണ് മടങ്ങുന്നത്.