വായന സമയം: < 1 minute
മുംബൈ:

ഓഹരി സൂചികകളില്‍ നേട്ടം തുടരുകയാണ്. വ്യാപാരം ആരംഭിച്ചയുടനെ തന്നെ സെന്‍സെക്‌സ് 80 പോയന്റ് നേട്ടത്തില്‍ 40,208ലെത്തി. നിഫ്റ്റിയാകട്ടെ 11,900നരികെയാണ്. കഴിഞ്ഞ പത്ത് വ്യാപാര ദിനങ്ങളില്‍ എട്ടിലും മികച്ചനേട്ടമാണ് വിപണിയുണ്ടാക്കിയത്.

ബിഎസ്ഇയിലെ 491 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 224 ഓഹരികള്‍ നഷ്ടത്തിലുമാണ്. 41 ഓഹരികള്‍ക്ക് മാറ്റമില്ല. ഭാരതി ഇന്‍ഫ്രടെല്‍, ഐടിസി, ഐസിഐസിഐ ബാങ്ക്,സീ എന്റര്‍ടെയ്ന്‍മെന്റ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, ബ്രിട്ടാനിയ, ഹീറോ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ ഇപ്പോൾ നേട്ടത്തിലാണ്. ഒഎന്‍ജിസി, ബിപിസിഎല്‍, യെസ് ബാങ്ക്, ബജാജ് ഓട്ടോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Advertisement