31 C
Kochi
Friday, September 17, 2021

Daily Archives: 27th October 2019

സോഷ്യൽ മീഡിയയിൽ  ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഈ ചിത്രം. സണ്ണി ലിയോൺ ഫാഷൻ ലോകത്ത് ഏറെ പ്രിയങ്കരിയാണ് എല്ലാവർക്കും. എപ്പോഴും സ്റ്റൈലിഷ് വസ്ത്രങ്ങളുമായി താരം പ്രത്യക്ഷപ്പെടാറ്. എന്നാൽ അധിക ചിത്രമൊന്നും താരം സോഷ്യൽമീഡിയയിൽ പങ്കുവെക്കാറില്ല. https://www.instagram.com/p/B36bnyGhSFB/?utm_source=ig_web_copy_linkകുറച്ചു നാളുകൾക്കു ശേഷമാണ് വെള്ള സാറ്റിൻ ഡ്രസ്സിൽ താരം ആരാധകരുടെ മനസ് കീഴടക്കിയത്. ഒരു വശത്തു മാത്രം സിറ്റോഡ് കൂടിയ ഡ്രെസിനൊപ്പം ഹൈഹീൽസ് ചെറുപ്പാണ് സണ്ണി ധരിച്ചത്. തലമുടി പിന്നികെട്ടിയിരുന്നു. ഡ്രസ്സ്‌ ഡിസൈൻ ചെയ്തത് സ്വപ്നിൽ...
ദില്ലി: ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വമ്പിച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. ബിജെപിയെ പോലും ഞെട്ടിക്കുന്ന തരത്തിലായിരുന്നു ഇരു സംസ്ഥാനങ്ങളിലെയും പ്രകടനം. എന്നാൽ പാർട്ടിയുടെ  ശക്തമായ തിരിച്ചുവരവിനെ കുറിച്ച് ഒരു വാക്ക് പോലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചില്ല. മറ്റു കോൺഗ്രസ് നേതാക്കളെല്ലാം പ്രതികരിച്ചപ്പോൾ കോൺഗ്രസിൻറെ മുൻ  അധ്യക്ഷൻ കൂടിയായ രാഹുൽ മൗനം പാലിക്കുകയാണ് ചെയ്യുന്നത്.ഫലങ്ങളിൽ സന്തോഷമുണ്ടെന്ന് റായ് ബറേലിയിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും കോൺഗ്രസിന്റെ...
ദില്ലി: ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രോത്സാഹജനകമെന്നു കോൺഗ്രസ്. പ്രതിപക്ഷത്തിന്റെ ശബ്ദം സർക്കാർ അടിച്ചമർത്തുന്നതിനെ ജനങ്ങൾ ഇപ്പോൾ ചോദ്യം ചെയ്യുകയാണെന്നു കോൺഗ്രസ് പറഞ്ഞു. കോൺഗ്രസിനും രാജ്യത്തിനും ഇത് പ്രോത്സാഹജനകമായ ഫലമാണെന്നാണ് കോൺഗ്രസ് ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞത് . ”പ്രതിപക്ഷത്തിന്റെ ശബ്ദം തകർക്കാൻ സർക്കാർ ശ്രമിക്കുകയാണെങ്കിൽ, അത് ജനങ്ങൾ ചോദ്യം ചെയ്യുകയാണ്, മഹാരാഷ്ട്രയിലും ഹരിയാനയിലും ഇത് കണ്ടു. ”- അദ്ദേഹം വ്യക്തമാക്കി.ഹരിയാനയിൽ ആകെയുള്ള 90...
കൊച്ചി:അമൃത വിശ്വവിദ്യാപീഠത്തിന്റെ അമൃതപുരി (കൊല്ലം), ബെംഗളൂരു, കോയമ്പത്തൂർ, ചെന്നൈ, അമരാവതി (ആന്ധ്രപ്രദേശ്) ക്യാംപസുകളിലെ ബിടെക് പ്രവേശനത്തിന് മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. 12 ആം ക്ലാസിലെ പരീക്ഷയ്ക് മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്കു മൊത്തം 60%, ഇവയിലോരോന്നിനും 55% ക്രമത്തിലെങ്കിലും മാർക്ക് വേണം. 2020 ജെഇഇ മെയിനിലെയോ അമൃതയുടെ ടെസ്റ്റിലെയോ റാങ്കിന്റെ ബലത്തിൽ പ്രവേശനം കിട്ടും. ഈ 2 പരീക്ഷകളിലെ സ്കോർ നോക്കി യഥാക്രമം 30%, 70% സീറ്റുകളിലേക്ക്...
വാഹനങ്ങളെ പൊന്നുപൊലെ സൂക്ഷിക്കുന്ന പലരും വേണ്ടവിധം ശ്രദ്ധിക്കാന്‍ മറന്നു പോകുന്ന ഭാഗമാണ് ചക്രങ്ങള്‍. ടയറുകളെ വേണ്ട വിധത്തിൽ ശ്രദ്ധിക്കാനും, പരിശോധിക്കാനും പലരും മറന്നു പോകുന്നു. നിത്യവും ചക്രങ്ങള്‍ പരിശോധിക്കുന്നത് ചക്രത്തിനും വാഹന ഉടമയ്ക്കും ആയുസ്സ് കൂട്ടുന്നു. ചക്രപരിചരണത്തിന് ഇതാ ചില വഴികൾ ഇതാ.കാറ്റ് പരിശോധന ചക്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം കാറ്റാണ്. അതിനാല്‍ കാറ്റിന്റെ അളവ് കൃത്യമാണെന്ന് രണ്ടാഴ്ച കൂടുമ്പോള്‍ പരിശോധിച്ച് ഉറപ്പു വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. പിന്നീട് ചക്രത്തില്‍ രേഖപ്പെടുത്തിയ കാലാവധി പ്രത്യേകം...
മുംബൈ: ഇന്ത്യയില്‍ 1.08 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഡിജിറ്റല്‍ സംരഭങ്ങള്‍ക്കായി കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുളള സബ്‌സിഡയറി ആരംഭിക്കും. 108,000 കോടി രൂപയുടെ നിക്ഷേപത്തില്‍ പുതിയ സംരംഭം തുടങ്ങാന്‍ റിലയന്‍സ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ അനുമതി നല്‍കി. ഇത് ജിയോയുടെ കടബാധ്യത കുറയ്ക്കുന്നതിനായി ഉപയോഗിക്കുംഗ്രൂപ്പിന്റെ ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയായ റിലയന്‍സ് ജിയോയില്‍ കൂടുതല്‍ നിക്ഷേപം നടത്തി 2020 മാര്‍ച്ചോടെ ജിയോയുടെ കടബാധ്യതകള്‍ പൂര്‍ണമായി തീര്‍ക്കുകയാണ് ലക്ഷ്യം.1.08 ലക്ഷം...
ബെംഗളൂരു: സ്ത്രീകളുടെ സുരക്ഷയ്ക്കായ് ബെംഗളൂരു നഗരത്തില്‍ 16,000 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. സുരക്ഷ ലൈറ്റുകളും, എമർജൻസി ബട്ടനുകളും സ്ഥാപിക്കും. എത്രയും പെട്ടെന്ന് പദ്ധതി നടപ്പിലാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചു.സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് ഇന്ത്യയുടെ ടെക് ഹബ്ബില്‍ ഇത്രയധികം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത്.'സ്ത്രീകള്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുന്നതിനും പെൺകുട്ടികളും കുട്ടികളും ഉൾപ്പെടെയുള്ളവര്‍ക്കെതിരായ ഏത് അതിക്രമണവും  തടയുന്നതിനും വേണ്ടി ഹെെടെക് നിരീക്ഷണ ക്യാമറകള്‍ നഗരത്തിലുടനീളമുള്ള എല്ലാ തന്ത്രപ്രധാനവും തിരക്കുള്ളതുമായ സ്ഥലങ്ങളിൽ സ്ഥാപിക്കും'- സംസ്ഥാന ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ...
വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈന്യം സിറിയയിൽ നടത്തിയ ആക്രമണത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി സൂചന. രാജ്യാന്തര വാർത്താ ഏജൻസി റോയിറ്റേഴ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു യുഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.ഇതിനു പിന്നാലെ "ഒരു വലിയ സംഭവം നടന്നിരിക്കുന്നു" എന്ന, പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ട്വീറ്റും, ബാഗ്ദാദിയുടെ മരണത്തിനു പിന്നില്‍ യുഎസ് ആക്രമണമാണെന്ന പ്രസ്താവന ബലപ്പെടുത്തുന്നു.റെയ്ഡില്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് അമേരിക്കന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ന്യൂസ് വീക്കാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇതുസംബന്ധിച്ച്...
മുംബൈ: മുംബൈയുടെ പടിഞ്ഞാറൻ തീരത്ത്, ക്യാർ ചുഴലിക്കാറ്റിനോടനുബന്ധിച്ച് കടലിലകപ്പെട്ട ബോട്ടില്‍ നിന്ന് 17 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി. വെള്ളപ്പൊക്കത്തില്‍ ബോട്ടിന്‍റെ എഞ്ചിൻ തകരാറിലായതാണ് മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിപ്പോകാന്‍ കാരണം.ഇന്ത്യൻ നാവികസേനയുടെ ഐ‌എൻ‌എസ് ടെഗും, വെസ്റ്റേൺ ഫ്ലീറ്റിന്റെ ഒരു ഫ്രിഗേറ്റുമാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനായി നേതൃത്വം നല്‍കിയത്.മുംബൈയിലെ വൈഷ്ണോ ദേവി മാതാ എന്ന ബോട്ടില്‍ നിന്ന് 17 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി നാവികസേന വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു.നിരവധി ശ്രമങ്ങള്‍ക്കു ശേഷമായിരുന്നു നാവികസേനയുടെ കപ്പല്‍, ഫിഷിംഗ്...
#ദിനസരികള്‍ 922   അവരെ നാം വാളയാര്‍ പെണ്‍കുട്ടികളെന്നാണ് വിളിക്കുന്നത്. ഒമ്പതും പതിനൊന്നും വയസ്സുള്ള രണ്ടു കുരുന്നുകള്‍. അവര്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ് അറസ്റ്റു ചെയ്ത പ്രതികളെ പോക്സോ കോടതി നിരപരാധികളെന്നു കണ്ട് ഇന്നലെ നിരുപാധികം വിട്ടയച്ചിരിക്കുന്നുവെന്ന വാര്‍ത്ത ഒരു ഞെട്ടലോടെയാണ് നാം കേട്ടത്.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും കുട്ടികളുടെ അച്ഛനും അമ്മയും നാട്ടുകാരുമൊക്കെ കൊലപാതകമെന്ന് ഉറപ്പിച്ചു പറയുന്ന കേസില്‍ നിന്നും പ്രതികള്‍ രക്ഷപ്പെട്ടു പോയതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ നമുക്ക്...