25 C
Kochi
Monday, September 28, 2020

Daily Archives: 18th October 2019

ഹൈദരാബാദ്:   പതിമൂന്നാം ദിവസത്തിലേക്ക് കടന്ന തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ടിഎസ്ആർടിസി) ജീവനക്കാരുടെ പണിമുടക്കിനെ പിന്തുണച്ച് ഇടതുപക്ഷ പാർട്ടി നേതാക്കൾ വ്യാഴാഴ്ച ഉപവാസ സമരത്തിൽ ഏർപ്പെട്ടു.കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ-മാർക്സിസ്റ്റ് (സിപിഐ-എം), മറ്റ് ഇടതുപാർട്ടികളിലെ വിവിധ നേതാക്കളും, പ്രവർത്തകരും കൂട്ടത്തോടെ ആണ് നിരാഹാര സമരത്തിൽ പങ്കെടുത്തത്.പണിമുടക്കിയ 48,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്ത രണ്ട് ജീവനക്കാർക്ക് സി.പി.ഐ-സ്റ്റേറ്റ്...
കൊച്ചി:   കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) നടത്തിയ ഒരു ഗവേഷണ പഠനത്തിൽ ആണ് വെമ്പനാട് തടാകത്തിന്റെ അടിഭാഗത്തും കൊച്ചിയിലെ തീരദേശത്തും ധാരാളം പ്ലാസ്റ്റിക്കുകൾ ഉണ്ടെന്ന് കണ്ടെത്തിയത്. കേന്ദ്രസർക്കാരിന്റെ ‘സ്വച്ഛാ ഹേ സേവാ’ പരിപാടിയുടെ ഭാഗമായി  നടത്തിയ പഠനം കുഫോസ് വൈസ് ചാൻസലർ എ രാമചന്ദ്രൻ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു.വെമ്പനാടിലെ ആലപ്പുഴ - തണ്ണീർമുക്കം സെക്ടറിന്റെ 76.5 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ 4276 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളും, 55.9 ടൺ വരെ...
ഷാജഹാൻപൂർ:   മുൻ കേന്ദ്രമന്ത്രി ചിൻമയാനന്ദിനെതിരെ ലൈംഗിക പീഡനത്തിന് പരാതി നൽകിയ നിയമ വിദ്യാർത്ഥിനിയെ അഡ്മിഷൻ കാര്യങ്ങൾ പൂർത്തിയാക്കുന്നതിന് ബറേലിയിലെ സർവകലാശാലയിലേക്ക് കൊണ്ടുപോകാൻ പോലീസിന് കോടതിയുടെ അനുമതി. സുപ്രീം കോടതിയുടെ നിർദേശപ്രകാരം, വിദ്യാർത്ഥിനിയുടെ പിതാവിന്റെ അപേക്ഷ സ്വീകരിച്ച ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്, വിദ്യാർത്ഥിനിയെ മഹാത്മാ ജ്യോതിബ ഫൂലെ രോഹിൽഖണ്ഡ് സർവകലാശാലയിലേക്ക് (എംജെപിആർയു) കൊണ്ടുപോകാൻ ജയിൽ സൂപ്രണ്ടിന് അനുമതി നൽക്കുകയായിരുന്നു.“ബുധനാഴ്ച ഞങ്ങൾ ജില്ലാ മജിസ്‌ട്രേറ്റിനെ കണ്ടപ്പോൾ ആവശ്യമായ എല്ലാ സഹായങ്ങളും ഞങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ, കോടതിയിൽ നിന്ന് അനുമതി തേടേണ്ടിവരുമെന്നും നിർദ്ദേശം...
ലണ്ടൻ:   ഇപ്പോഴത്തെ രൂപത്തിൽ ബ്രെക്സിറ്റ് ഇടപാടിനെ പിന്തുണയ്ക്കാൻ കഴിയില്ലെന്ന് യുകെയിലെ കൺസർവേറ്റീവ് പാർട്ടി സർക്കാരിനെ പിന്തുണയ്ക്കുന്ന നോർത്തേൺ ഐറിഷ് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി വ്യാഴാഴ്ച പറഞ്ഞു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ അവതരിപ്പിക്കുന്ന ഏതു ഇടപാടിനെയും വീറ്റോ ചെയ്യുവാനുള്ള അധികാരം ഡിയുപിക്ക് ഉണ്ടെന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു."സർക്കാരിന്റെ എല്ലാ വിഷയങ്ങളിലും ഞങ്ങൾ ഇടപെടാറും ചർച്ച ചെയ്യാറുമുണ്ട്. പക്ഷെ കൊണ്ടിവന്നിരിക്കുന്ന മാറ്റങ്ങൾ ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല അതുപോലെ തന്നെ, VAT...
 ന്യൂ ഡൽഹി:  റെസ്റ്റോറന്റ് അഗ്രിഗേറ്ററും ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുമായ സോമാറ്റോയുടെ മൾട്ടി-സിറ്റി ഫുഡ് ആൻഡ് എന്റർടൈൻമെന്റ് കാർണിവൽ സോമാലാൻഡിന്റെ രണ്ടാം സീസൺ നവംബറിൽ ജയ്പൂരിൽ ആരംഭിക്കും.ദില്ലി, പൂനെ, ബെംഗളൂരു എന്നിവിടങ്ങളിൽ 2018-19 ലെ അരങ്ങേറ്റത്തിൽ തന്നെ വിപുലമായ ഭക്ഷ്യമേള സംഘടിപ്പിച്ച സൊമാറ്റോ, ഈ നഗരങ്ങൾക്ക് പുറമേ മുംബൈയിലും ഹൈദരാബാദിലും ഈ വർഷം കാർണിവൽ നടത്തും.ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിൽ മാത്രമല്ലാതെ, ചില നഗരങ്ങളിൽ രണ്ട് ദിവസത്തെ മിനി കാർണിവലുകൾ ‘സോമാലാന്റ് പിക്നിക്’...
#ദിനസരികള്‍ 913ഹിന്ദുതീവ്രവാദികള്‍ 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സുപ്രിംകോടതിയില്‍ നിന്നും അന്തിമവിധി വരാന്‍ ഇനി അധികം ദിവസമില്ല. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാബെഞ്ചിനു മുന്നില്‍ കേസിലെ കക്ഷികളായവരെല്ലാം തന്നെ തങ്ങളുടേതായ വാദങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ഖലീഫുള്ളയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ സംഘം തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം, തുടര്‍ച്ചയായി നാല്പതു ദിവസമാണ് കോടതി വാദം കേട്ടത്. വിധി വരുന്നതോടെ മസ്ജിദ് തകര്‍ക്കപ്പെട്ട അന്നുമുതല്‍ തുടരുന്ന കേസുകള്‍ക്കും...