Mon. Dec 23rd, 2024

എസ്.ഐ.ഒ. പബ്ലിക് റിലേഷന്‍സ് സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍ വോക് മലയാളത്തിനു നല്‍കിയ അഭിമുഖം

 കെ.ആര്‍. ഇന്ദിരയുടെ വര്‍ഗീയ വിദ്വേഷം നിറഞ്ഞ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് രണ്ടു ദിവസമായി സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരിക്കുന്നത്. നിരവധി പേര്‍ ഈ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തു വരുകയും ചെയ്തിരുന്നു. ഇതില്‍ ഒരു ശക്തമായ നീക്കമാണ് സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നത്. ഡിജിപിക്ക് എസ്.ഐ.ഒ. പരാതി നല്‍കിയിരിക്കുന്നു. ഈ പരാതി നല്‍കിയ സാഹചര്യത്തെക്കുറിച്ച് ? 

സാമിലെ ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ടാണ് കെ.ആര്‍ ഇന്ദിര പോസ്റ്റിട്ടത്. ആ പോസ്റ്റില്‍ പറയുന്നത് കുടിയേറ്റക്കാരെ അവിടെ ക്യാമ്പില്‍ താമസിപ്പിക്കണമെന്നും സ്‌റ്റെറിലൈസ് ചെയ്യണമെന്നുമാണ്. ഈ കമന്റ് തീര്‍ത്തും മുസ്ലിം വിരുദ്ധ വംശീയ കമന്റാണ്. കാലാ കാലങ്ങളായി സംഘപരിവാറും മറ്റും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതാണ് മുസ്ലിംകള്‍ ഇവിടെ കുടിയേറിയവരാണ്, അവര്‍ ജനസംഖ്യ വര്‍ധിപ്പിക്കുന്നു. അത് ഇവിടത്തെ സാമൂഹ്യ വ്യവസ്ഥയ്ക്കും ജനസംഖ്യാ അനുപാതത്തിനും പ്രശ്‌നമുണ്ടാക്കുന്നു എന്നെല്ലാം. മുസ്ലിം സ്ത്രീകള്‍ പന്നി പെറ്റുകൂട്ടും പോലെ പെറ്റുകൂട്ടുന്നു അതില്ലാതാക്കാന്‍, പ്രസവം നിര്‍ത്താനായി പൈപ്പു വെള്ളത്തില്‍ ഗര്‍ഭ നിരോധന മരുന്നു കലര്‍ത്തി നല്‍കണം എന്നും പരാമര്‍ശങ്ങളുള്ള അവരുടെ പോസ്റ്റ്. ഇത് മുസ്ലിം വിശ്വാസികള്‍ക്കെതിരെയുള്ള വംശീയ പരാമര്‍ശം തന്നെയാണ്. ഒരര്‍ത്ഥത്തില്‍ വംശഹത്യ ചെയ്യുക എന്ന ഒരാഹ്വാനം കൂടിയാണിത്.

ആ അര്‍ത്ഥത്തില്‍ കേരളം പോലൊരു സ്ഥലത്തു നിന്നുകൊണ്ട് ഒരു പൊതു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരാളുടെ ഭാഗത്തു നിന്നുണ്ടായ വര്‍ത്തമാനമാണിത്. കേവലം ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് എന്നതിനപ്പുറം ഇപ്പോള്‍ നിലനില്‍ക്കുന്ന ഒരു ഒരു മാനസികാവസ്ഥ കൂടിയായി ഇതിനെ മനസിലാക്കുന്നതു കൊണ്ടാണ് പരാതി നല്‍കിയത്. നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന സമുദായ ഐക്യത്തിന് തുരങ്കം വെയ്ക്കുന്ന ഒരു പ്രസ്ഥാവന കൂടിയാണിത്. ആ അര്‍ത്ഥത്തില്‍ തന്നെയാണ് വംശീയ വിരുദ്ധ പരാമര്‍ശത്തിനെതിരെ കേസെടുക്കണമെന്ന് ഡിജിപിക്ക് പരാതി നല്‍കിയിട്ടുള്ളത്. ഇതോടൊപ്പം സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ട്.

 ഈ വിഷയത്തില്‍ മറ്റു സാമൂഹ്യ സംഘനകള്‍ എടുത്തിട്ടുള്ള നിലപാടുകളെ എങ്ങനെ കാണുന്നു? 

ട്ടുമിക്ക മനുഷ്യാവകാശ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും കെ.ആര്‍ ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരം സജീവമായി തന്നെ പ്രതികരിച്ചിട്ടുണ്ട്. മീഡിയ ഡയലോഗ്‌സ് എന്ന സംഘടന കൊടുങ്ങല്ലൂരില്‍ നല്‍കിയ പരാതിയില്‍ ലോക്കല്‍ പോലീസ് ഇന്ദിരക്കെതിരെ കേസെടുത്തിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

 ഈ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇപ്പോള്‍ ഒരു പരാതി നല്‍കിക്കഴിഞ്ഞു. ഇനിയെന്താണ് ഇതിന്റെ തുടര്‍ച്ചയായി ചെയ്യാന്‍ എസ് ഐ ഒ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്? 

തിനു മുമ്പ് ഇത്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ ശശികല അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തെങ്കിലും പിന്നീട് ആ കേസ് എങ്ങുമെത്തിയില്ല. അതിനാല്‍ തന്നെ പരാതിയുമായി ബന്ധപ്പെട്ട് എന്തു നിയമ നടപടിയുണ്ടായി എന്ന വിവരം കൃത്യമായി അന്വേഷിക്കുകയും നടപടികള്‍ ആവശ്യപ്പെട്ട് തുടര്‍ച്ചയായി ഫോളോ അപ് ചെയ്യാനുമാണ് തീരുമാനം.

 സംഘപരിവാര്‍ അനുകൂല പരാമര്‍ശങ്ങള്‍, പ്രത്യേകിച്ച് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ അതും പരസ്യമായി തന്നെയുള്ള പരാമര്‍ശങ്ങള്‍ കൂടി വരുന്നു എന്താണ് ചെയ്യാനുള്ളത്? 

ന്നാമതായി ഇത്തരം പരാമര്‍ശങ്ങള്‍ ആരുടെ ഭാഗത്തു നിന്നുമുണ്ടായാലും നിയമപരമായി നേരിടുക എന്നതാണ് പ്രധാന തീരുമാനം. ഇങ്ങനെയുള്ളവര്‍ക്ക് ഇത്തരം പരാമര്‍ശങ്ങള്‍ നടത്താനുള്ള സ്വതന്ത്രമായ സ്‌പേസ് ഉണ്ട്, അവര്‍ക്ക് അതിനുള്ള അവകാശമുണ്ട്, എന്ന തോന്നല്‍ കൊണ്ടാണല്ലോ ഇതെല്ലാം ആവര്‍ത്തിക്കപ്പെടുന്നത്. നിയമപരമായി പരാതി നല്‍കുകയും ചിലപ്പോള്‍ കേസെടുക്കുകയും ചെയ്താലും പിന്നീടൊന്നും സംഭവിക്കാറില്ല. അതിനാല്‍ നിയമ നടപടികള്‍ക്കൊപ്പം അധികാരികളില്‍ നിന്നും ഇതിനെതിരായ തുടര്‍ നടപടികള്‍ ഉണ്ടാകാതിരുന്നാല്‍ അത് കൃത്യമായി ഫോളോ അപ് ചെയ്ത് നടപടികള്‍ സ്വീകരിപ്പിക്കാനുള്ള ശ്രമം ഇക്കാര്യത്തില്‍ എസ്.ഐ.ഒയുടെ ഭാഗത്തുനിന്നുണ്ടാകും. സമരങ്ങളും പ്രതിഷേധ പരിപാടികളും നടത്തിയാല്‍ മാത്രമേ തുടര്‍ നടപടികളുണ്ടാകൂ എങ്കില്‍ ആ രീതിയിലും മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനം.

 മറ്റു വര്‍ഗീയ വാദികളെപ്പോലെ പരസ്യമായ ഇത്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ കെ.ആര്‍ ഇന്ദിര ഇതുവരെ അധികമൊന്നും നടത്തിയതായി ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഇപ്പോള്‍ ഇത്തരമൊരു ഫേസ്ബുക് പോസ്റ്റുമായി അവര്‍ രംഗത്തു വന്നതിന്റെ പിന്നിലുള്ള ലക്ഷ്യം എന്തായിരിക്കാം എന്നാണ് എസ്.ഐ.ഒ വിലയിരുത്തുന്നത്? 

കേരളത്തിലും അടുത്ത കാലത്തായി പൊതുവെ ഇത്തരമൊരു മാനസികാവസ്ഥ വളര്‍ന്നു വരുന്നതായി കാണുന്നുണ്ട്. ആസാമിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട പൗരത്വ പ്രശ്‌നത്തില്‍, ഈ ജനങ്ങളെ പുറത്താക്കുന്ന കാര്യം പറഞ്ഞ് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ഒരു സര്‍വേ നടത്തിയിരുന്നല്ലോ. അതില്‍ ഏഴു ശതമാനത്തോളം ആളുകള്‍ അനുകൂലിച്ചാണ് പറഞ്ഞത്. നടന്നതൊരു മനുഷ്യാവകാശ ലംഘനമാണെന്നു പോലും മനസിലാക്കാതെയായിരുന്നു ഈ പ്രതികരണം. ഇത്തരം പല ആളുകളും ഉള്ളില്‍ കൊണ്ടു നടന്ന വംശീയ ബോധങ്ങള്‍ ഇപ്പോള്‍ പരസ്യമായി പുറത്തു വരുന്നതാണ് എന്നാണ് മനസിലാക്കേണ്ടത്. അറിയാതെ പെട്ടെന്നു വന്ന ഒരു പോസ്റ്റായിരുന്നില്ല ഇതെന്ന് അതിനു കീഴെ വന്ന കമന്റുകളും അതിന് അവര്‍ നല്‍കിയ മറുപടികളും വായിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളു. ഇത്തരം പരാമര്‍ശങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു കൊണ്ടു തന്നെയാണ് പോസ്റ്റിനു താഴെ വന്ന കമന്റുകള്‍ക്ക് അവര്‍ മറുപടി നല്‍കിയത്. തന്നെയുമല്ല ആപോസ്റ്റ് ഇപ്പോള്‍ അവര്‍ ഡിലീറ്റ് ആക്കിയിട്ടുമുണ്ട്. നിയമ നടപടിയെ കുറിച്ച് മനസിലാക്കിയതു കൊണ്ടാവാം ഫേസ് ബുക്ക് പേജ് അവര്‍ ക്ലീനാക്കിയത് എന്നു വേണം കരുതാന്‍.

അതേസമയം പറഞ്ഞ കാര്യം തെറ്റായിപ്പോയെന്ന് അംഗീകരിക്കാനോ മാപ്പു പറയാനോ അവര്‍ ഇതുവരെ തയ്യാറായിട്ടില്ല. നിയമനടപടികള്‍ വരുന്നത് വ്യക്തമായതോടെ വാച്യാര്‍ത്ഥത്തില്‍ ഒഴിവാകാന്‍ വേണ്ടി പേജില്‍ നിന്നും പോസ്‌ററ് മാറ്റിയെന്നു മാത്രം.

 ഒരു സര്‍ക്കാര്‍ മാധ്യമ സ്ഥാപനത്തില്‍ ഉത്തരവാദിത്വമുള്ള ഒരു ജോലി ചെയ്യുന്ന വ്യക്തി, ഇത്തരമൊരു സ്ഥാനത്തിരിക്കുന്നയാള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണല്ലോ ഇന്ദിരയില്‍ നിന്നുമുണ്ടായത്. അവര്‍ ഇട്ട ഫേസ് ബുക്ക് പോസ്റ്റില്‍ നിങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അവരുടെ സ്ഥാപനത്തിലെ അതായത് എ.ഐ.ആറിലെ മേലധികാരികള്‍ ഇതില്‍ തീര്‍ച്ചയായും നടപടി എടുക്കേണ്ടതാണ്. അതായത് അതില്‍ ആസ്ഥാപനത്തില്‍ നിന്നും എന്ത് നടപടിയാണ് ആവശ്യപ്പെടുന്നത്? 

തൊരു കേന്ദ്ര സര്‍ക്കാരിന്റെ പൊതു സ്ഥാപനമാണ്. ആ നിലയ്ക്ക് തീര്‍ച്ചയായും ആ സ്ഥാനത്തിരിക്കുന്ന വ്യക്തിയില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റമാണ് അവരില്‍ നിന്നും ഉണ്ടായത്. ആ സ്ഥാപനം അവര്‍ക്കെതിരെ നടപടിയെടുക്കണം. കുറഞ്ഞ പക്ഷം അവര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കാനെങ്കിലും അധികാരികള്‍ തയ്യാറാവണം അല്ലാത്തപക്ഷം ഇത്തരം വംശീയാധിക്ഷേപത്തിന് ആ സ്ഥാപനവും അവരെ അനുകൂലിക്കുന്നു എന്ന് മനസിലാക്കേണ്ടി വരും.

 ഒരു പക്ഷെ കേരള പോലീസ് ഒരു കേസെടുത്താല്‍ പോലും ചിലപ്പോള്‍ ആ സ്ഥാപനത്തിന്റെ മേലധികാരികള്‍ അവരോട് വിശദീകരണം ചോദിക്കുകയോ അവര്‍ക്കെതിരെ നടപടിയെടുക്കുകയോ ചെയ്യണമെന്നില്ലല്ലോ. അങ്ങനെയെങ്കില്‍ അവര്‍ വഹിക്കുന്ന സ്ഥാനത്തിന് ഒരിക്കലും ചേരാത്ത പ്രവൃത്തി എന്ന നിലയില്‍ അവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആകാശവാണി അധികാരികള്‍ക്കോ പ്രസാര്‍ ഭാരതിക്കോ പരാതി നല്‍കാന്‍ ആലോചിക്കുന്നുണ്ടോ? 

പ്പോള്‍ ഇതുവരെ അത്തരമൊരു നീക്കത്തെ കുറിച്ച് ഞങ്ങള്‍ ആലോചിച്ചിട്ടില്ല. ഇപ്പോള്‍ നല്‍കിയ പരാതിയിലുള്ള നിയമ നടപടികളുടെ കാര്യം എന്താകും എന്നതാണ് ആദ്യം നോക്കുന്നത്. ഈ പരാതിയുടെ ഫോളോ അപ് ആണ് ആദ്യം നോക്കുന്നത്. അവരുടെ സ്ഥാപനത്തില്‍ നിന്നും ഇടപെടലൊന്നും ഉണ്ടായില്ലെങ്കില്‍ അതിനെക്കുറിച്ചും ആലോചിക്കും. സാധാരണയായി ഇത്തരം പരാതികളുണ്ടാകുമ്പോള്‍ സ്ഥാപനങ്ങളും ആവശ്യമായ നടപടിയെടുക്കാറാണ് പതിവ്. അങ്ങനെയുണ്ടായില്ലെങ്കിലല്ലേ സ്ഥാപനത്തിന്റെ മേലധികാരികളെ സമീപിക്കേണ്ടതുള്ളൂ. ആവശ്യമെങ്കില്‍ അങ്ങിനെയൊരു പരാതി നല്‍കാനും തയ്യാറാണ്.

 ഇപ്പോള്‍ വര്‍ഗീയ പരാമര്‍ശമുണ്ടായത് മുസ്ലിം സമൂഹത്തിനെതിരെയാണ്. മുസ്ലിം സമൂഹത്തിലെ വിദ്യാര്‍ത്ഥികളുടെ സംഘടനയായതുകൊണ്ടു തന്നെ എസ്.ഐ.ഒ പ്രതികരിച്ചു. അതേസമയം ഇത് മുസ്ലിങ്ങള്‍ക്കെതിരായി മാത്രമുള്ള നിലപാടായി ചുരുക്കി കാണാന്‍ കഴിയില്ല. ഭാവിയില്‍ മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു നേരെയും ഇത്തരക്കാര്‍ കൂടുതല്‍ പരസ്യമായി രംഗത്തു വരാന്‍ സാധ്യതയുണ്ട്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ ഉണ്ടായിട്ടുണ്ടല്ലോ. ഇവിടെ ഇപ്പോള്‍ ആദ്യമുണ്ടായത് മുസ്ലിം സമൂഹത്തിനു നേരെയാണെന്ന് മാത്രം. അങ്ങനെയെങ്കില്‍ മറ്റു ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട സംഘടനകളെയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളെയും കൂടി ഉള്‍പ്പെടുത്തി സഹകരിച്ചുള്ള ഒരു നീക്കത്തിന് എസ്.ഐ.ഒക്ക് ശ്രമിച്ചു കൂടേ? 

നിക്കു തോന്നുന്നത് ഇപ്പോള്‍ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും വ്യക്തിപരമായും കൂട്ടമായും പ്രതികരിക്കുകയും ഇതിനകം നിയമനടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ വ്യത്യസ്ഥ മേഖലകളില്‍ നിന്നും പരാതികള്‍ പോകുന്നത് ഗവണ്‍മെന്റിന് കേസെടുക്കാനും നടപടികള്‍ സ്വീകരിക്കാനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. അതേസമയം ഇങ്ങനെ വ്യത്യസ്ത തലങ്ങളില്‍ നിന്നും നിയമ നടപടി ആവശ്യപ്പെടുന്നതിനും പ്രതികരിക്കുന്നതിനും പുറമെ ഗൗരവമായി ഇതിനെതിരെ നടപടിയൊന്നു മുണ്ടായില്ലെങ്കില്‍ അതിനെതിരെ ഒരുമിച്ചു നിന്ന് നിയമ നടപടികള്‍ തുടരാനും ശിക്ഷാ നടപടികള്‍ സ്വീകരിപ്പിക്കുന്നതിനും വേണ്ട കാര്യങ്ങള്‍ക്ക് ഞങ്ങള്‍ മുന്‍ നിരയിലുണ്ടാകുക തന്നെ ചെയ്യും.

 ഇവര്‍ നടത്തിയ വിദ്വേഷപരമായ, വര്‍ഗീയ വിദ്വേഷമുള്ള പരാമര്‍ശം അത് എത്രത്തോളം പൊതു സമൂഹത്തിന്റെ ശ്രദ്ധ പതിയേണ്ടതാണ് എന്നത് ജനങ്ങളിലേക്കെത്തിക്കാന്‍ മറ്റു പ്രതിഷേധ പരിപാടികള്‍ എന്തെങ്കിലും സംഘടന ആലോചിക്കുന്നുണ്ടൊ? 

നിലവില്‍ ഇപ്പോള്‍ നല്‍കിയിട്ടുള്ള പരാതിയില്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതില്‍ കാര്യമായ നടപടിയൊന്നുമില്ലാതെ വരുന്ന സാഹചര്യമുണ്ടായാല്‍ മറ്റു സംഘടനകളുമായി സഹകരിച്ചു കൂടി നടപടികള്‍ ആലോചിക്കും. എല്ലാ മാധ്യമങ്ങളും അര്‍ഹിക്കുന്ന പ്രാധാന്യത്തോടു കൂടി റിപ്പോര്‍ട്ടു ചെയ്ത വിഷയം എന്ന നിലയില്‍ ഇത് അതേ ഗൗരവത്തില്‍ ജനങ്ങളിലേക്ക് എത്തിയിട്ടുണ്ട് എന്നാണ് വിശ്വസിക്കുന്നത്. നിയമപരമായി തുടര്‍ നടപടികള്‍ മുന്നോട്ടു പോകുന്നില്ലെങ്കില്‍ മാത്രമേ അങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയുള്ളൂ.

 യഥാര്‍ത്ഥത്തില്‍ ഒരു കെ.ആര്‍. ഇന്ദിര മാത്രം ഉള്‍പ്പെടുന്ന വിഷമായി ചുരുക്കി കാണാന്‍ കഴിയുമോ ഇതിനെ. അങ്ങനെയെങ്കില്‍ ഒരു വിദ്യാര്‍ത്ഥി സംഘടന എന്ന നിലയില്‍ ഇത്തരം വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന ആളുകള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിനായി ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നുണ്ടോ? 

കാലങ്ങളായി എസ്.ഐ.ഒ. കാമ്പസില്‍ പറയുന്നത് ഇത്തരം ഇസ്ലാമോഫോബിയ, വര്‍ഗീയ വിദ്വേഷം, അപര വിദ്വേഷം തുടങ്ങിയവ പടര്‍ത്തുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണം എന്നു തന്നെയാണ്. ഇപ്പോള്‍ ആസ്സാമിലെ പ്രശ്‌നം ഒരു അപര ജന്മങ്ങളോടുള്ള വിദ്വേഷമായിട്ടാണ് ഇത്തരക്കാര്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത്. ഒരു സാമൂഹിക അവബോധമാണ് നമുക്കു വേണ്ടത്. ഇതിന്റെ ഒരു പൊളിറ്റിക്‌സിനെ കുറിച്ച് നോക്കിയാല്‍ ഇതൊരു വ്യക്തിയുടെ മാത്രം പ്രശ്‌നമല്ല ഒരു ബോധത്തിന്റെയും മനോഭാവത്തിന്റെയും അംശങ്ങള്‍ കൂടിയുള്ളതാണ്. അതിനുള്ള ഒരു അവബോധം വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് എത്തിക്കാന്‍ എസ്.ഐ.ഒ-ക്ക് കഴിയുന്നുണ്ട്. സംഘടനയുടെ പ്രസിദ്ധീകരണങ്ങളിലൂടെയും വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം വിഷയങ്ങളുടെ രാഷ്ട്രീയവും അതിന്റ സാമൂഹിക വശവും തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. കൂടാതെ ഞങ്ങളുടെ കാമ്പസ് ബുള്ളറ്റിനായ campusalive.in ഉള്‍പ്പെടെ ഇത്തരം ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. പല അര്‍ത്ഥത്തില്‍ ഇസ്ലാം സമൂഹത്തില്‍ ഇത്തരം നീക്കങ്ങള്‍ക്കെതിരെ അവ ബോധമുണ്ടാക്കാന്‍ എസ്.ഐ.ഒ ശ്രമിക്കുന്നുണ്ട്.

 ഒരു പബ്ലിസിറ്റിക്കു വേണ്ടി മാത്രം അവര്‍ ചെയ്ത ഒരു പ്രവൃത്തിയായി ഇതിനെ ചുരുക്കി കാണാന്‍ കഴിയുമോ. അതായത് സംഘപരിവാറിന് അനുകൂലമായി പ്രത്യേകിച്ച് മുസ്ലിം സമൂഹത്തിനെതിരെ പ്രസ്താവനകള്‍ നടത്തുന്നവര്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. സെന്‍കുമാര്‍ ഉള്‍പ്പെടെയുള്ള ഉദാഹരണങ്ങള്‍ നമുക്കു മുമ്പിലുള്ളതാണ്. അപ്പോള്‍ വിവാദങ്ങളും കേസുകളും ഉണ്ടായാലും അവര്‍ സമൂഹത്തില്‍ പ്രശസ്തരാവുന്നുണ്ട്. അങ്ങനെയൊരു ശ്രമം നടത്തിയതാകുമോ അവര്‍? 

നെഗറ്റീവ് പബ്ലിസിറ്റിക്കുവേണ്ടി ഇത്തരത്തില്‍ പ്രതികരിക്കാറുള്ള നിരവധി ആളുകളുണ്ട്. എന്നാല്‍ ഇവര്‍ നേരത്തേ തന്നെ അറിയപ്പെടുന്ന ഒരാളാണല്ലോ. എഴുതുന്ന ആളാണ് അത്തരം പ്രശസ്തി ഉള്ളൊരാള്‍ ഇപ്പോള്‍ പ്രശസ്തിക്കു വേണ്ടി മാത്രമാണ് ഇങ്ങനെയൊരു ഫേസ് ബുക്കി പോസ്റ്റിട്ടത് എന്നു വിശ്വസിക്കാന്‍ കഴിയില്ല. യുക്തിവാദി സംഘടനകളുടെ പരിപാടികളിലും ലിംഗ സമത്വം തുടങ്ങിയ വിഷയങ്ങളിലുമൊക്കെ പ്രാസംഗികയായിരുന്ന ആളാണല്ലോ. അപ്പോള്‍ ഇവരുടെ ഉള്ളിലുണ്ടായിരുന്ന ഒരു സംഗതി പറ്റിയ സാഹചര്യവും സമയവും വന്നപ്പോള്‍ പുറത്തു വന്നു എന്നു മാത്രമേ നമുക്കിതിനെ മനസിലാക്കാന്‍ കഴിയൂ.

Leave a Reply

Your email address will not be published. Required fields are marked *