മസ്കറ്റ്:
പഴയ ചില ബാങ്ക് നോട്ടുകൾ ഇനി രാജ്യത്ത് ഉപയോഗിക്കാൻ കഴിയില്ലെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ വ്യക്തമാക്കി. ഉപയോഗശുന്യമായ നോട്ടുകൾ മാറ്റിയെടുക്കാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പ്രസ്താവിച്ചു. മാറ്റിയെടുക്കാൻ അനുവദിച്ച സമയപരിധിയ്ക്കു ശേഷം, നിർത്തലാക്കിയ നോട്ടുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമായിരിക്കും.
ജൂലൈ 1 മുതൽ ഒരുമാസമാണ് നോട്ടുകൾ മാറ്റിയെടുക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. 1995 നവംബർ 1 നു മുമ്പുള്ള എല്ലാ നോട്ടുകളും ഇതിൽ ഉൾപ്പെടും.