Thu. Apr 25th, 2024
മുംബൈ:

ബിനോയ് കോടിയേരി സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിൽ, മുംബൈയിലെ ദിൻ‌ഡോഷി സെഷൻസ് കോടതി, തിങ്കളാഴ്ച വിധി പറയും. ബീഹാർ സ്വദേശിനി നൽകിയ പീഡന പരാതിക്കേസിലാണ് ബിനോയ് കോടിയേരി മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യാപേക്ഷ കഴിഞ്ഞ വ്യാഴാഴ്ച, കോടതി പരിഗണിച്ചിരുന്നു. എന്നാൽ, യുവതി കൂടുതൽ തെളിവുകൾ സമർപ്പിക്കുകയും, പ്രത്യേക അഭിഭാഷകനെ നിയമിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതിനാൽ, യുവതിയുടെ പുതിയ വാദങ്ങൾ കൂടെ പരിഗണിച്ചായിരിക്കും കോടതി അന്തിമ തീരുമാനത്തിലെത്തുക. അതിമവിധി വരുന്നതുവരെ ബിനോയിയെ അറസ്റ്റു ചെയ്യരുതെന്നു കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *