Mon. Dec 23rd, 2024
തൃശൂർ:

 

 

തൃശൂർ കേരളവർമ്മ കോളേജിൽ വീണ്ടും ബോർഡ് വിവാദം. ശബരിമലയിൽ സ്ത്രീ പ്രവേശനം അനിവാര്യമാണെന്ന് വ്യക്തമാക്കിക്കൊണ്ട് എസ്.എഫ്.ഐ. പുതിയ ബോർഡ് സ്ഥാപിച്ചു. അതാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.

പിറവി അതൊരു യാഥാർത്ഥ്യമാണ് പെണ്ണുടൽ മാത്രം കഴിയുന്നത് അയ്യനും അച്ഛനും ഞാനും പിറന്നുവീണത് ഒരേ വഴിയിലൂടെ. അവിടെ ആർത്തവം അശുദ്ധി ആവുമോ. എന്നീ വാചകങ്ങൾ ഉൾപ്പെടുത്തിയാണ് കോളേജ് അങ്കണത്തിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. കപട വിശ്വാസങ്ങൾ ഉന്മൂലനം ചെയ്യേണ്ട സമയമായെന്നു എസ്.എഫ്.ഐ. വ്യക്തമാക്കുന്നു.

ബോർഡിലെ വാക്കുകൾക്കപ്പുറം, അതിൽ ചേർത്തിരിക്കുന്ന ചിത്രമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ബോർഡിൽ രക്തം ഒലിച്ചിറങ്ങുന്ന കാലുകൾക്കു നടുവിൽ തലകീഴായി അയ്യപ്പന്റേതെന്നു തോന്നിക്കുന്ന ചിത്രമാണ് ചേർത്തിട്ടുള്ളത്. മുമ്പും സമാന രീതിയിലുള്ള വിവാദങ്ങൾ കേരളവർമ്മ കോളേജിൽ നിന്നും ഉണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *