Fri. Jun 27th, 2025
ന്യൂഡൽഹി:

 

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ.) ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ രാജി സമര്‍പ്പിച്ചു. കാലാവധി പൂര്‍ത്തിയാക്കാന്‍ ആറുമാസം ബാക്കിനില്‍ക്കേയാണ് രാജി. ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള സ്റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ വരുന്ന ആഗസ്റ്റില്‍ ആചാര്യ ചേരുമെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ 2020 ഫെബ്രുവരിയില്‍ അവിടെ ചേരുമെന്നാണ് ആചാര്യ അറിയിച്ചിരുന്നത്. 2016 അവസാനമാണ് ആചാര്യയെ മൂന്നു വര്‍ഷത്തേക്ക് ആര്‍.ബി.ഐ. ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചത്. കാലാവധി പൂര്‍ത്തിയാകാന്‍ കാത്തു നില്‍ക്കാതെ അദ്ദേഹം രാജി സമര്‍പ്പിച്ചതിന്റെ കാരണം അറിവായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *