Fri. Mar 29th, 2024
സൗദി:

 

സൗദി അറേബ്യയില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. ട്രാഫിക് പിഴ ഉയര്‍ത്തിയതു മൂലമാണ് സൗദിയില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞത്. കഴിഞ്ഞ വര്‍ഷമാണ് രാജ്യത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കു കടുത്ത ശിക്ഷ നല്‍കുന്ന തരത്തില്‍ ട്രാഫിക് നിയമം പരിഷ്കരിച്ചത്.

2017 ല്‍ 3,65,000 വാഹനാപകടങ്ങളാണ് രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് മൂന്നു ലക്ഷത്തില്‍ താഴെയായി കുറഞ്ഞു. വാഹനാപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 20 ശതമാനത്തിന്റെ കുറവുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *