പുതിയ അപ്ഡേഷനുമായി ട്രൂകോളര്‍ എത്തുന്നു. ഇന്റര്‍നെറ്റ് ഉപയോഗിച്ച് ലോകത്ത് എവിടെയും ഫോണ്‍ ചെയ്യാവുന്ന ഫീച്ചറാണ് ട്രൂകോളര്‍ അവതരിപ്പിക്കുന്നത്. വി.ഒ.ഐ.പി(വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍) അടിസ്ഥാനമാക്കിയാണ് പുതിയ സേവനം ലഭ്യമാകുക. മൊബൈല്‍ ഡാറ്റ ഉപയോഗിച്ചോ, വൈഫൈ ഉപയോഗിച്ചോ ഈ സംവിധാനം പ്രയോജനപ്പെടുത്താം. തുടക്കത്തില്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കാണ് മാത്രമേ ഈ സംവിധാനം ലഭ്യമാക്കുക. ഐ.ഒ.എസ് പ്ലാറ്റ്ഫോമിലേക്ക് വൈകാതെ തന്നെ ലഭ്യമാകും. ട്രൂകോളറിന്റെ ഉപയോക്താക്കളില്‍ 60 ശതമാനം ഇന്ത്യക്കാരാണ് .