Fri. Apr 26th, 2024
ചെന്നൈ:

ഐ.എസ്. ബന്ധം സംശയിച്ച് കന്യാകുമാരി സ്വദേശിയെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തു. ജെ. ഇമ്രാന്‍ ഖാന്‍ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്.

ഇമ്രാന്, ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ഭീകര സംഘനടയായ തൗഹീദ് ജമാഅത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു.

കന്യാകുമാരിയിലെ ഒരു ജ്യൂസ് ഷോപ്പിലെ ജോലിക്കാരനാണ് പിടിയിലായ ഇമ്രാന്‍ ഖാന്‍. ഐ.എസ്. ബന്ധം ആരോപിച്ച് തമിഴ്‌നാട്ടിലെ കോയമ്ബത്തൂരിലും എന്‍.ഐ.എ. റെയ്ഡ് നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ടു കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *