വാഷിങ്‌ടൺ:
ഇറാനുനേരെ സൈനിക നീക്കത്തിന് ഉത്തരവിട്ട് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍, ഉത്തരവിട്ടെങ്കിലും ഉടന്‍ തന്നെ അത് പിന്‍വലിക്കുകയും ചെയ്തു. അതിര്‍ത്തി ലംഘിച്ചെത്തിയ അമേരിക്കന്‍ ചാര ഡ്രോണിനെ ഇറാന്‍ വെടിവച്ചു വീഴ്ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയായിരുന്നു ട്രംപ് ആക്രമണത്തിന് ആഹ്വാനം നല്‍കിയത്. വ്യാഴാഴ്ച രാത്രിയോടെ ആക്രമണം ഉണ്ടാകുമെന്നായിരുന്നു സൈനിക നയതന്ത്രജ്ഞരുടെ പ്രതീക്ഷ. യുദ്ധ വിമാനങ്ങളും കപ്പലുകളും തയ്യാറായിരുന്നു. എന്നാല്‍ മിസൈല്‍ വിടുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് ട്രംപ് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.
വ്യോമാതിര്‍ത്തി ലംഘിച്ച അമേരിക്കന്‍ ഡ്രോണ്‍ ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാന്‍ വെടിവെച്ചിട്ടിരുന്നു. അന്ന് ഇറാനെതിരെ ട്രംപ് രൂക്ഷ പ്രതികരണമാണ് നടത്തിയത്. ആക്രമണം പ്രകോപനമില്ലാതെയെന്നായിരുന്നു ട്രംപിന്റെ ആരോപണം. എന്നാല്‍ അമേരിക്കക്കുള്ള വ്യക്തമായ സന്ദേശമാണിതെന്നായിരുന്നു ഇറാന്റെ പ്രതികരണം.