Mon. Dec 23rd, 2024
കോട്ടയം:

 

മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ അന്തര്‍ സംസ്ഥാന ബസ്സുകള്‍ ഈ മാസം 24 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സര്‍ക്കാര്‍ അന്തര്‍ സംസ്ഥാന ബസുകളെ കൊള്ളയടിക്കുകയാണെന്ന് ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. മോട്ടോര്‍ വാഹന വകുപ്പ്, ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് പരിശോധന തുടരുന്ന സാഹചര്യത്തിലാണ് അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നത്. സര്‍വീസ് നടത്തിക്കൊണ്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന് ബസ്സുടമകള്‍ പറയുന്നു. ബസ് ഉടമകളെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നന്നും അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *